സ്വാതന്ത്ര്യസമര സേനാനി കെ.ഇ മാമ്മന്‍ അന്തരിച്ചു.

തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനി കെ.ഇ മാമ്മന്‍അന്തരിച്ചു. നെയ്യാറ്റിന്‍‌കരയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.

ക്വിറ്റ് ഇന്ത്യാ സമത്തിലും സർ സി.പിക്കെതിരായ സമരത്തിലും മാമ്മൻ പങ്കെടുത്തിരുന്നു. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളിലും മാമ്മൻ സജീവ പ്രവർത്തകനായിരുന്നു. 921 ജൂലായ് 31നാണ് കെ.ടി.ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും മകനായി കെ.ഇ.മാമ്മന്‍ ജനിച്ചത്.

അവിവാഹിതനായ കെ.ഇ.മാമ്മന്‍ തലസ്ഥാനത്ത് നടത്തിയ ഒറ്റയാള്‍ സമരങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സഹോദരന്‍ കെ.ഇ.ഉമ്മന്റെ മകന്‍ ഗീവര്‍ഗീസ് ഉമ്മനൊപ്പം കുന്നുകുഴിയിലെ വീട്ടിലായിരുന്നു താമസം. പക്ഷാഘാതം കാരണം 2013 ഡിസംബര്‍ മുതല്‍ നെയ്യാറ്റിന്‍‌കരയിലെ നിംസ് ആശുപത്രിയിലാണ് മാമ്മന്‍ കഴിഞ്ഞിരുന്നത്.

ആശുപത്രിക്കിടക്കയില്‍ വച്ചായിരുന്നു മാമ്മന്‍ തന്റെ കഴിഞ്ഞ രണ്ടു പിറന്നാളും ആഘോഷിച്ചത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *