സോഷ്യൽ മീഡിയക്കെതിരെ പൊട്ടിത്തെറിച്ചു നടൻ സിദ്ധിഖ് ; ദിലീപ് കുറ്റവാളി ആണെന്ന് വിശ്വസിക്കുന്നില്ല .

 

കൊച്ചി : നടൻ ദിലീപിനെ അനുകൂലിച്ചു നടൻ സിദ്ദിഖ് രംഗത്ത് . അമ്മയുടെ മീറ്റിംഗിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത് . ദിലീപ് കുറ്റവാളി എന്ന് വിശ്വസിക്കുന്നില്ല . പിടിയിൽ ആയ പ്രതി ദിലീപിന്റെ പേര് പറഞ്ഞപ്പോൾ ഉണ്ടായ സ്വാഭാവിക നടപടി മാത്രമാണ് ഇന്നലെ നടന്ന ചോദ്യം ചെയ്യൽ . ചാനലുകൾ വഴി മണിക്കൂറുകൾ ചോദ്യം ചെയ്യുന്നു എന്ന് കണ്ടപ്പോ താൻ സുഹൃത്ത് എന്ന നിലയിൽ അന്വേഷിക്കാൻ പോയി എന്നെ ഉള്ളൂ . ഈ രാജ്യത്തു നിയമ സംവിധാനം ഉണ്ടല്ലോ ; അന്വേഷണം നടക്കട്ടെ ; പോലീസിന് കുറ്റപത്രം ഉണ്ടാക്കി സമർപ്പിക്കാനേ കഴിയൂ . കുറ്റവാളി ആണോ എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ആണ് തീരുമാനിക്കുന്നത് . ചില മാധ്യമങ്ങളും സോഷ്യൽ മീഡിയായും ചെയുന്നത് എന്തടിസ്ഥാനത്തിൽ ആണ് ? എന്തും ആരെ കുറിച്ചും എഴുതാൻ ഉള്ള വേദി ആണോ സോഷ്യൽ മീഡിയ . മാധ്യമ വിചാരണ ഒരു ട്രെൻഡ് ആകിയിരിക്കുക ആണ് കഴിഞ്ഞ കുറെ വർഷങ്ങൾ ആയിട്ട് . ‘അമ്മ ജനറൽ ബോഡി ചിലപ്പോൾ ഈ വിഷയം ചർച്ച ചെയ്‌തേക്കും ; ആരെങ്കിലും പക്ഷം ചേരുന്നു എങ്കിൽ വ്യക്തിപരം ആയിരിക്കും . അന്വേഷണം ശരി ആയ ദിശയിൽ ആണ് നടക്കുന്നത് എങ്കിൽ അമ്മക്ക് പരാതി ഇല്ല . അമ്മക്ക് ഈ വിഷയത്തിൽ വ്യക്തമായ നിലപാട് ആണുള്ളത് . ആരെയെങ്കിലും വെറുതെ ക്രൂശിക്കാൻ അനുവദിക്കണ്ട കാര്യമില്ല എന്നിങ്ങനെ പോയി സിദ്ദിഖ് ഇന്റെ പ്രതികരണം . കൊച്ചിയിൽ ക്രൗൺ പ്ലാസ യിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്‌ .

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *