കൈ​പ്പ​ക്ക​വ​ല​യി​ലെ ദി​ലീ​പി​ന്‍റെ ഭൂ​മി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

 

മൂ​​ല​​മ​​റ്റം: ന​​ടി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട കേ​​സി​​ൽ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന ന​​ട​​ൻ ദി​​ലീ​​പി​​ന്‍റെ പേ​​രി​​ൽ തൊ​​ടു​​പു​​ഴ താ​​ലൂ​​ക്കി​​ൽ കു​​ട​​യ​​ത്തൂ​​രി​​ലു​​ള്ള ഭൂ​​മി​​യി​​ൽ തൊ​​ടു​​പു​​ഴ ത​​ഹ​​സി​​ൽ​​ദാ​​രു​​ടെ നേ​​ത്യ​​ത്വ​​ത്തി​​ലു​​ള്ള റ​​വ​​ന്യു​ സം​​ഘം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. കു​​ട​​യ​​ത്തൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ൽ വെ​​ള്ളി​​യാ​​മ​​റ്റം വി​​ല്ലേ​​ജി​​ൽ​​പ്പെ​​ട്ട കൈ​​പ്പ​​ക്ക​​വ​​ല​​യി​​ലാ​​ണു ദി​​ലീ​​പി​​നു ഭൂ​​മി​​യു​​ള്ള​​ത്. ഇ​​ന്ന​​ലെ വൈ​​കുന്നേരം അ​​ഞ്ചോ​​ടെ ത​​ഹ​​സി​​ൽ​​ദാ​​ർ ഷൈ​​ജു ജേ​​ക്ക​​ബി​​ന്‍റെ നേ​​ത്യ​​ത്വ​​ത്തി​​ലു​​ള്ള റ​​വ​​ന്യു സം​​ഘ​​മാ​​ണ് സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്.

പ​​രി​​ശോ​​ധ​​ന​​യി​​ൽ 98/4 , 116/8 എ​ന്നീ സ​​ർ​​വേ ന​​ന്പ​​റു​​ക​​ളി​​ലാ​​യി 4.26 ഏ​​ക്ക​​ർ സ്ഥ​​ലം ആ​​ലു​​വ വി​​ല്ലേ​​ജി​​ൽ തോ​​ട്ട​​യ്ക്കാ​​ട്ടുക​​ര​​യി​​ൽ പ​​ദ്മ​​സ​​രോ​​വ​​രം വീ​​ട്ടി​​ൽ പ​​ത്മ​​നാ​​ഭ​​ൻ​​പി​​ള്ള​​യു​​ടെ മ​​ക​​ൻ ഗോ​​പാ​​ല​​കൃഷ്ണ​​ന്‍റെ പേ​​രി​​ൽ ഉ​​ള്ള​​താ​​യി ക​​ണ്ടെ​​ത്തി. ഒ​​രു സ​​ർ​​വേ ന​​ന്പ​​രി​​ലു​​ള്ള സ്ഥ​​ലം വ​​ഴി​​യാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ക​​യാ​​ണ്. കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ദി​​ലീ​​പി​​ന്‍റെ പേ​​രി​​ൽ ഉ​​ള്ള ഭൂ​​മി​​യു​​ടെ സ്ഥി​​തി​​വി​​വ​​ര​​ക്ക​​ണ​​ക്കു​​ക​​ൾ റ​​വ​​ന്യു വ​​കു​​പ്പ് ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ നി​​ർ​​ദേ​​ശപ്ര​​കാ​​ര​​മാ​​ണു പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. ഇ​​വി​​ടെ പ​​ഞ്ചാ​​യ​​ത്ത് ക​​ര​​മ​​ട​​യ്ക്കു​​ന്ന ഒ​​റ്റ​​മു​​റി കെ​​ട്ടി​​ട​​വും ഉ​​ണ്ട്. സ്ഥ​​ല​​ത്ത് റ​​ബ​​ർ, വാ​​ഴ, കൊ​​ക്കോ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കൃ​​ഷി​​ക​​ൾ ചെ​​യ്തുവ​​രി​​ക​​യാ​​ണ്.

ക്യ​​ത്യ​​മാ​​യ രേ​​ഖ​​ക​​ളു​​ള്ള സ്ഥ​​ല​​മാ​​ണു ദി​​ലീ​​പി​​ന്‍റെ കൈ​​വ​​ശമു​​ള്ള​​തെ​​ന്നു ത​​ഹ​​സി​​ൽ​​ദാ​​ർ പ​​റ​​ഞ്ഞു. ദി​​ലീ​​പി​​ന്‍റെ ഹി​​റ്റ് സി​​നി​​മ​​യാ​​യ കു​​ഞ്ഞി​​ക്കൂ​​ന​​ന്‍റെ പ്ര​​ധാ​​ന ലൊ​​ക്കേ​​ഷ​​ൻ കൈ​​പ്പ​​ക്ക​​വ​​ല​​യാ​​യി​​രു​​ന്നു. ഇ​​തി​​നു സ​​മീ​​പ​​ത്തു ത​​ന്നെ​​യാ​​ണ് കു​​ന്നി​​ൻ​​മു​​ക​​ളി​​ലു​​ള്ള ഭൂ​​മി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *