ദിലീപ്- കാവ്യ താരകുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി..?

ദിലീപ് -കാവ്യ വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ഇരുവരുടെയും കൂടുതല്‍ വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന വാര്‍ത്ത കാവ്യ ഗര്‍ഭിണിയാണെന്നതാണ്. യുവനടന്മാരായ ദുല്‍ഖറും, നിവിനും, ആസിഫുമെല്ലാം വീട്ടിലേക്ക് പുതിയ അതിഥികളെ സ്വാഗതം ചെയ്ത സന്തോഷത്തിലാണ് ആരാധകര്‍. ഈ പട്ടികയിലേക്ക് ദിലീപും ഇടം നേടുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി. ഇതിനിടെയാണ് ദിലീപ് വീണ്ടും അച്ഛനാകുകയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളായ കാവ്യയും ദിലീപും ജീവിതത്തില്‍ ഒന്നിച്ചത് വളരെയധികം ഗോസിപ്പുകള്‍ക്ക് ഇടയാക്കിയെങ്കിലും പുതിയവാര്‍ത്തയുടെ സത്യാവസ്ഥയറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന പുതിയ വാര്‍ത്തയില്‍ എത്രമാത്രം സത്യാവസ്ഥയുണ്ടെന്ന കാര്യം വ്യക്തമല്ല. കാവ്യയുടെ ആരാധകര്‍ ഏറെ കാത്തിരുന്ന വാര്‍ത്തകൂടിയാണിത്. എന്നാല്‍ ഇവരുടെ ബന്ധുക്കളില്‍ നിന്ന് സ്ഥിരീകരണം ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *