ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്ത സംഭവം: രണ്ടു പേർ അറസ്റ്റിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയുടെ സഹതടവുകാരായിരുന്ന വിഷ്ണു, സനൽ എന്നിവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം ഞായറാഴ്ച രാത്രിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗൂഡാലോചന നടത്തിയെന്ന വകുപ്പുകളാണ് ഇരുവർക്കുമെതിരേ ചുമത്തിയിരിക്കുന്നത്.

സുനി എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് ദിലീപിന് കൈമാറിയതും ദിലീപിന്‍റെ മാനേജരെയും സംവിധായകൻ നാദിർഷായെയും ഫോണിൽ വിളിച്ച് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചതും വിഷ്ണുവാണെന്നാണ് കരുതപ്പെടുന്നത്. ദിലീപിന് കത്ത് നൽകിയതിനെക്കുറിച്ചും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്. തനിക്ക് ലഭിച്ച കത്തും ഫോണ്‍ വിളിച്ചതിന്‍റെ ശബ്ദരേഖയും ദിലീപ് നേരത്തെ തന്നെ പോലീസിന് കൈമാറിയിരുന്നു. കത്ത് ശനിയാഴ്ച മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *