നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ദീലിപിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദിലീപ് ഓണ്‍ലൈനാണ് ഹാക്ക് ചെയ്തത്. ദിലീപ് നായകനായ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുടെ ചിത്രവും ജയില്‍ ഇവിടെയാണ്, സെന്‍ട്രല്‍ ജയിലിലേക്ക് സ്വാഗതം-ക്രിമിനല്‍ ദിലീപ്. ഇതാണ് വെബ്‌സൈറ്റിലെ വാചകങ്ങള്‍.

ദിലീപിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. അതിനിടെ സിനിമയുമായി ബന്ധപ്പെട്ട് ദിലീപ് അംഗമായ എല്ലാ സംഘടനകളില്‍ നിന്നും താരത്തെ പുറത്താക്കി. അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ട്രഷറര്‍ സ്ഥാനത്ത് നിന്നും പുറത്താക്കി.

ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ദിലീപ് തന്നെ മുന്‍കൈ എടുത്ത് രൂപീകരിച്ച എക്‌സിബിറ്റേഴ്‌സ് സംഘടന എന്നിവയില്‍ നിന്നും ദിലീപിനെ പുറത്താക്കി.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *