അ​ന്വേ​ഷ​ണ സംഘത്തിന്‍റെ ഉ​ന്ന​ത​ത​ല​യോ​ഗം അവസാനിച്ചു

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ മൊ​ഴി​ക​ളും തെ​ളി​വു​ക​ളും വി​ല​യി​രു​ത്താ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ന്ന​ത​ത​ല യോ​ഗം ആ​ലു​വ പോ​ലീ​സ് ക്ല​ബി​ല്‍ ചേ​ര്‍​ന്നു. മു​ഖ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം. ആ​ലു​വ എ​സ്പി എ.​വി. ജോ​ര്‍​ജ്, പെ​രു​ന്പാ​വൂ​ര്‍ സി​ഐ ബൈ​ജു എ​ന്നി​വ​രു​മാ​യി കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്തു. രാ​ത്രി 7.15 ഓ​ടെ തു​ട​ങ്ങി​യ യോ​ഗം രാ​ത്രി 11 നാണ് അ​വ​സാ​നി​ച്ച​ത്.

പു​തി​യ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​നും സ​ഹാ​യി​ക​ള്‍​ക്കു​മു​ള്ള പ​ങ്ക് സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ള്‍ ഐ​ജി വി​ല​യി​രു​ത്തി. കേ​സി​ല്‍ ഇ​തു​വ​രെ ല​ഭി​ച്ച തെ​ളി​വു​ക​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തി​യ​ശേ​ഷം മാ​ത്രം അ​റ​സ്റ്റി​ലേ​ക്കു നീ​ങ്ങി​യാ​ല്‍ മ​തി​യെ​ന്നാ​ണു പോ​ലീ​സി​നു സ​ര്‍​ക്കാ​രി​ല്‍​നി​ന്നു കി​ട്ടി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. അ​ന്വേ​ഷ​ണ​ത്തി​നു മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന എ​ഡി​ജി​പി ബി. ​സ​ന്ധ്യ തി​രു​വ​ന​ന്ത​പു​ര​ത്താ​യ​തി​നാ​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *