കൊച്ചി: നടന് ദിലീപ് ആദ്യം വിവാഹം ചെയ്തത് മഞ്ജുവാര്യരെയല്ലെന്ന് പോലീസ്. മഞ്ജു വാര്യര്‍ക്കും മുമ്പ് ദിലീപ് വിവാഹിതനായിരുന്നുവെന്നും അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യഭാര്യ എന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.
ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസിലാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. മിമിക്രിതാരം അബിയായിരുന്നു ഇതിന് സാക്ഷിയെന്നും പോലീസ് പറഞ്ഞതായി ഒരു സ്വകാര്യ ചാനലാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ അബി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റത്തിന് അറസ്റ്റിലായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ് ഇപ്പോള്‍.
ദിലീപിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ആദ്യ വിവാഹം മഞ്ജുവുമായല്ലെന്ന് അറിയാന്‍ കഴിഞ്ഞത്. ഈ ബന്ധം ഒഴിവാക്കിയാണ് ദിലീപ് 1998 ഒക്ടോബര്‍ 22 ന് മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. 2015 ല്‍ ഈ വിവാഹബന്ധം വേര്‍പെട്ട ശേഷമായിരുന്നു കാവ്യാ മാധവനുമായുള്ള വിവാഹം.
************************
വാർത്തകളും സാഹിത്യ സൃഷ്ടികളും നല്‍കേണ്ട വിലാസം
Mail your Literary works & News : pravasivoicenews@gmail.com
www.pravasivoice.com
പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.
(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)