സെമിത്തേരിയിൽനിന്നു കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി

പത്തനാപുരം: തലവൂർ പള്ളി സെമിത്തേരിയിൽനിന്നു കാണാതായ വൃദ്ധയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തി. ഒന്നരമാസം മുൻപ് മരിച്ച എണ്‍പത്തെട്ടു വയസുകാരി കുഞ്ഞേലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഞായാറാഴ്ച രാവിലെ പള്ളിയിലെത്തിയ വിശ്വാസികളാണ് കല്ലറ പൊളിഞ്ഞ നിലയിൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞേലിയുടെ വീടിനു പിന്നിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *