മാണിയെ പിന്തുണച്ചത്​ പ്രാദേശിക അടവുനയം മാത്രമെന്ന്​​ സി.പി.എം

തിരുവനന്തപുരം: കോട്ടയം ജില്ല പഞ്ചായത്തില്‍ മാണി ഗ്രൂപ്പിനെ പിന്തുണച്ചത്​ പ്രാദേശിക അടവുനയം മാത്രമെന്ന്​ സി.പി.എം സംസ്​ഥാന സെക്ര​േട്ടറിയറ്റ്​ വിലയിരുത്തല്‍. സെന്‍കുമാര്‍ കേസില്‍ ഇനിയും കോടതിയെ പ്രകോപിപ്പിക്കേണ്ടെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. കോട്ടയത്തേത്​ ജില്ല കമ്മിറ്റി കൈക്കൊണ്ട നിലപാടാണ്​.

സംസ്​ഥാനതലത്തിലുള്ള ധാരണയുടെ മുന്നോടിയല്ല. ഇടതുമുന്നണിയില്‍ എടുക്കാനുള്ള തീരുമാനവുമല്ല. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും തോല്‍പിക്കാന്‍ ആവശ്യമായ അടവുനയം സ്വീകരിക്കുകയാണ്​ ചെയ്​തതെന്നും ​സെക്ര​േട്ടറിയറ്റ്​ വിലയിരുത്തി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *