മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍; മുഖ്യമന്ത്രിക്ക് സിപിഐ നിര്‍വാഹക സമിതിയില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ നിര്‍വാഹക സമിതിയില്‍ രൂക്ഷ വിമര്‍ശനം.

വന്‍കിട കയ്യേറ്റങ്ങള്‍ മാത്രമല്ല, ചെറുകിട കയ്യേറ്റങ്ങളും ഒഴിപ്പിക്കണം. കയ്യേറ്റം ഒഴിപ്പിക്കലുമായി റവന്യൂവകുപ്പ് മുന്നോട്ടുപോകണം.

ക്രെഡിറ്റ് അടിച്ചുമാറ്റാനാണ് മുഖ്യമന്ത്രി സര്‍വ കക്ഷിയോഗം വിളിച്ചതെന്നും സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.

അതേസമയം കോട്ടയത്തെ സിപിഎം- കേരള കോണ്‍ഗ്രസ്സ് കൂട്ടുകെട്ട് രാഷ്ട്രീയ ധാര്‍മ്മികതക്ക് നിരക്കാത്തതാണെന്ന് സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. കെ എം മാണിയെ എല്‍ഡിഎഫില്‍ എടുക്കുമെന്ന് ആരും സ്വപ്നം കാണേണ്ടന്നും സിപിഐ വ്യക്തമാക്കി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *