അ​ഴി​മ​തി കു​റ​യ്ക്കു​ക​യ​ല്ല, തു​ട​ച്ചു​നീ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി കു​റ​യ്ക്കു​ക​യ​ല്ല, തു​ട​ച്ചു​നീ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ളം അ​ഴി​മ​തി കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​ണെ​ന്ന സെ​ന്‍റ​ർ ഫോ​ർ മീ​ഡി​യ സ്റ്റ​ഡീ​സി​ന്‍റെ സ​ർ​വേ​യി​ലെ ക​ണ്ട​ത്ത​ലി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഴി​മ​തി കു​റ​യ്ക്കു​ക​യ​ല്ല, അ​തി​നെ തു​ട​ച്ചു​നീ​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. അ​ത് സാ​ധ്യ​മാ​ക്കു​വാ​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും. വി​ജി​ല​ൻ​സ് സം​വി​ധാ​ന​ത്തെ കൂ​ടു​ത​ൽ സ്വ​ത​ന്ത്ര​മാ​ക്കി​ക്കൊ​ണ്ടും ഭ​ര​ണ​സു​താ​ര്യ​ത ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടും ഈ ​ദി​ശ​യി​ൽ സ​ർ​ക്കാ​ർ ഏ​റെ മു​ന്നോ​ട്ട് പോ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യു​ടെ റി​സ​ർ​ച്ച് ആ​ൻ​ഡ് ട്രെ​യി​നി​ങ്ങ് വി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ അ​ഴി​മ​തി​യു​ടെ തോ​ത് ക​ണ്ടു​പി​ടി​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ മൂ​ന്ന് മാ​സം കൂ​ടു​ന്പോ​ഴും വ​കു​പ്പു​ക​ളി​ലെ അ​ഴി​മ​തി ക​ണ്ടു​പി​ടി​ച്ച് കേ​ര​ള ആ​ന്‍റി ക​റ​പ്ഷ​ൻ ഇ​ൻ​ഡ​ക്സ് പ്ര​സി​ദ്ധീ​ക​രി​ക്കു​വാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *