വന്‍ കിടക്കാരായാലും കയ്യേറ്റമൊഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി

ആദ്യ ഘട്ടത്തില്‍ വന്‍ കിടക്കാരുടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്രമങ്ങളാണ് സര്‍ക്കാറിന് മുന്നില്‍ ആദ്യമുള്ളത്. പിന്നീട് കൈയേറ്റം നടത്താന്‍ തോന്നാത്ത വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കാന്‍ സമഗ്ര നിയമം കൊണ്ടുവരും. ഭാവിയില്‍ ഒരു വിധ കൈയേറ്റങ്ങളും ഉണ്ടാകാതിരിക്കാന്‍ നോക്കും. എന്നാല്‍ 1977ജനുവരി ഒന്നിന് മുമ്ബ് കുടിയേറിയ ആളുകള്‍ക്ക് പട്ടയം നല്‍കും. ഈ മാസം 21ന് പട്ടയവിതരണത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

തോട്ടമുടമകള്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ല. തോട്ടം തൊഴിലാളികള്‍ക്ക് വീടുകള്‍ നല്‍കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. മൂന്നാറില്‍ വീടു വയ്ക്കാന്‍ വേണ്ടി കുറഞ്ഞ തോതില്‍ ഭൂമി കൈയേറിയവരെ ആദ്യം ലക്ഷ്യം വയ്ക്കില്ല. എന്നാല്‍ മൂന്നാറിന്റെ പരിസ്ഥിതി നശിപ്പിക്കുന്ന കാര്യങ്ങള്‍ അനുവദിക്കില്ലെന്നും ആരാധനാലയങ്ങളുടെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള തീരുമാനമായില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *