ഇന്ത്യൻ സ്പിന്നർ ആർ.അശ്വിന്‍റെ മുത്തച്ഛൻ എസ്.നാരായണസ്വാമി നിര്യാതനായി.

ചെന്നൈ: ഇന്ത്യൻ സ്പിന്നർ ആർ.അശ്വിന്‍റെ മുത്തച്ഛൻ എസ്.നാരായണസ്വാമി (92) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ഞായറാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തിന്‍റെ അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് ചെന്നൈയിൽ നടക്കും.

റെയിൽവേ ഉദ്യോഗസ്ഥനും ക്രിക്കറ്റ് ആരാധകനുമായിരുന്ന നാരായണസ്വാമിയുടെ ശിക്ഷണത്തിലാണ് അശ്വിൻ കളിയുടെ ആദ്യ പാഠങ്ങൾ പഠിച്ചതെന്ന് താരത്തിന്‍റെ പിതാവ് രവിചന്ദ്രൻ പറഞ്ഞു. ചെന്നൈയിൽ അശ്വിന്‍റെ കുടുംബത്തിനൊപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്.

ചാന്പ്യൻസ് ട്രോഫിക്കായി ഇംഗ്ലണ്ടിലാണ് അശ്വിനിപ്പോൾ. ഞായറാഴ്ച ന്യൂസിലൻഡിനെതിരേ നടന്ന സന്നാഹ മത്സരത്തിൽ ആറ് ഓവർ ബൗൾ ചെയ്ത അശ്വിൻ ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. സ്പോർട്സ് ഹെർണിയ ബാധിച്ച് ഐപിഎൽ 10-ാം സീസണിൽ അശ്വിൻ കളിച്ചിരുന്നില്ല.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *