ആശ്രമവുമായി വിവാദ സ്വാമിക്ക് ബന്ധമില്ലെന്ന്‍ അധികൃതര്‍

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചു. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തെ തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കൊല്ലത്തെ പന്മന ആശ്രമത്തിലെ അന്തേവാസിയാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദം എന്ന് പോലീസ് പറയുന്നു. തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് 23-കാരിയായ യുവതി പോലീസിന് നല്‍കിയ മൊഴി.

യുവതിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തുന്നതെന്നും പോലീസ് പറയുന്നു.

ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ തുടരുന്ന ശ്രീഹരിയ്ക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവതിയ്ക്കെതിരെ ഇതുവരെ കേസൊന്നും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ചവറ പന്മന ആശ്രമത്തിന്റെ സത് പേര് കളങ്കപ്പെടുത്തുക എന്ന ദുരുദ്യേശത്തോടെ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണെന്ന് പന്മന ആശ്രമം അറിയിച്ചു. ഇപ്പോൾ പ്രചരിക്കുന്ന വാർത്തയുമായി ബന്ധപ്പെട്ട വ്യക്തി എട്ട് വർഷങ്ങൾക്ക് മുമ്പ് ആശ്രമത്തിൽ താമസിച്ച് ഹരി എന്ന പേര് മാറ്റി ഗംഗേശാനന്ദ തീർത്ഥപാദർ എന്ന പേര് സ്വീകരിച്ച് പന്മന ആശ്രമത്തിന്റെ മേൽവിലാസത്തിൽ ഇലക്ഷൻ ഐഡി നേടിയിരുന്നു എന്നാൽ പിന്നീട് ആശ്രമത്തിൽ നിന്നും പോകുകയും കോഴഞ്ചേരി , തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഹോട്ടൽ ബിസിനസ് നടത്തി വരുകയായിരുന്നതായി പറയപ്പെടുന്നു. അല്ലാതെ ഈ വ്യക്തിക്ക് പന്മന ആശ്രമവുമായി മറ്റ് യാതൊരു വിധ ബന്ധവുമില്ല. ആ ശ്രമത്തിന്റെ സത് പേരിന് കളങ്കമുണ്ടാക്കുന്ന കള്ള പ്രചരണം അവസാനിപ്പിക്കണമെന്നും പന്മന ആശ്രമം മഠാധിപതി പ്രണവാനന്ദ തീർത്ഥപാതർ അറിയിച്ചു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *