ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ കേസ്

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ കേസ്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍, പുതിയകാവ്, മയ്യനാട്, കുലശേഖരപുരം, ചാത്തന്നൂര്‍, പന്മന സഹകരണ ബാങ്കുകള്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആരോപണവിധേയമായ ബാങ്കുകളുടെ സെക്രട്ടറിമാരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്.

പന്മന, ചാത്തന്നൂര്‍ ബാങ്ക് ശാഖകളിലാണ് കൂടുതല്‍ സാമ്ബത്തിക ക്രമക്കേട് നടന്നിട്ടുള്ളത്. നോട്ട് അസാധുവാക്കല്‍ സമയത്ത് ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ പരിധികള്‍ ലംഘിച്ച്‌ കോടികള്‍ നിക്ഷേപമായി സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ബാങ്കുകള്‍ ചെയ്തെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബാങ്ക് രേഖകളിലും കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *