ബി​എ​സ്എ​ൻ​എ​ൽ ബ്രോ​ഡ്ബാ​ൻ​ഡ് നി​ര​ക്കു​ക​ൾ കു​ത്ത​നെ കു​റ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വ​ർ​ക്കും ബ്രോ​ഡ്ബാ​ൻ​ഡ് ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബി​എ​സ്എ​ൻ​എ​ൽ, ലാ​ൻ​ഡ്‌​ലൈ​ൻ / ഓ​പ്ടി​ക്ക​ൽ ഫൈ​ബ​ർ വ​ഴി ന​ൽ​കി വ​രു​ന്ന ബ്രോ​ഡ്ബാ​ൻ​ഡ് പ്ലാ​നു​ക​ൾ പ​രി​ഷ്ക​രി​ച്ചു. ഇ​തു​പ്ര​കാ​രം പു​തി​യ 599 രൂ​പ​യു​ടെ അ​ണ്‍​ലി​മി​റ്റ​ഡ് ബ്രോ​ഡ്ബാ​ൻ​ഡ് പ്ലാ​നി​ൽ വേ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും ത​ന്നെ കൂ​ടാ​തെ ര​ണ്ട് എം​ബി​പി​എ​സ് വേ​ഗ​ത​യി​ൽ പ​രി​ധി​യി​ല്ലാ​തെ എ​ത്ര ജി​ബി ഇ​ന്‍റ​ർ​നെ​റ്റ് വേ​ണ​മെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ 1199-രൂ​പ​യു​ടെ കോം​ബോ പ്ലാ​നി​ലാ​യി​രു​ന്നു ഈ ​സൗ​ക​ര്യം ല​ഭി​ച്ചി​രു​ന്ന​ത്.

675-രൂ​പ​യു​ടെ നി​ല​വി​ലു​ള്ള പ്ലാ​നി​ൽ നാ​ല് എം​ബി​പി​എ​സ് വേ​ഗ​ത​യി​ൽ അ​ഞ്ചു -ജി​ബി വ​രെ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് 10-ജി​ബി വ​രെ​യും, 999-രൂ​പ​യു​ടെ പ്ലാ​നി​ൽ നാ​ല് എം​ബി​പി​എ​സ് വേ​ഗ​ത​യി​ൽ 20-ജി​ബി വ​രെ ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത് 30-ജി​ബി വ​രെ​യാ​യും പ​രി​ഷ്ക​രി​ച്ചു. കൂ​ടാ​തെ 675-രൂ​പ മു​ത​ലു​ള്ള എ​ല്ലാ ബ്രോ​ഡ്ബാ​ൻ​ഡ് പ്ലാ​നു​ക​ളു​ടേ​യും കൂ​ടി​യ വേ​ഗ​ത​യി​ലു​ള്ള ഉ​പ​യോ​ഗ പ​രി​ധി​ക്കു​ശേ​ഷം ഒ​രു എം​ബി​പി​എ​സ് എ​ന്നു​ള്ള കു​റ​ഞ്ഞ വേ​ഗ​ത ര​ണ്ട് എം​ബി​പി​എ​സ് ആ​ക്കി ഉ​യ​ർ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു മാ​ത്ര​മാ​യു​ള്ള 650-രൂ​പ​യു​ടെ അ​ണ്‍​ലി​മി​റ്റ​ഡ് പ്ലാ​നി​ൽ ര​ണ്ട് എം​ബി​പി​എ​സ് വേ​ഗ​ത​യി​ൽ നി​ല​വി​ലു​ള്ള അ​ഞ്ചു-​ജി​ബി​ക്കു പ​ക​രം 15-ജി​ബി വ​രെ ല​ഭി​ക്കും.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ല​വി​ൽ ബ്രോ​ഡ്ബാ​ന്‍​ഡി​ല്ലാ​ത്ത ലാ​ൻ​ഡ്‌​ലൈ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​തി​മാ​സം വെ​റും ഒ​ന്പ​തു രൂ​പ അ​ധി​കം ന​ൽ​കി​യാ​ൽ ര​ണ്ട് എം​ബി​പി​എ​സ് വേ​ഗ​ത​യി​ൽ അ​ഞ്ച്-​ജി​ബി വ​രെ​യും, അ​തി​നു ശേ​ഷം ഒ​രു എം​ബി​പി​എ​സ് വേ​ഗ​ത​യി​ൽ പ​രി​ധി​യി​ല്ലാ​തെ​യും ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന 249-രൂ​പ​യു​ടെ കോം​ബോ പ്ലാ​ൻ ല​ഭി​ക്കു​ക​യും ചെ​യ്യും. ഇ​തേ പ്ര​കാ​രം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ ഈ ​പ്ലാ​നി​ലു​ള്ള വ​രി​ക്കാ​രാ​വു​ന്ന​തി​നു 29 രൂ​പ അ​ല്ലെ​ങ്കി​ൽ 69 രൂ​പ വ​രെ അ​ധി​ക​മാ​യി ന​ൽ​ക​ണം. ലാ​ൻ​ഡ്‌​ലൈ​നി​നു പ്ര​ത്യേ​ക ചാ​ർ​ജി​ല്ലാ​ത്ത ഈ ​ബ്രോ​ഡ് ബാ​ൻ​ഡ് പ്ലാ​നു​ക​ളി​ൽ അ​ണ്‍​ലി​മി​റ്റ​ഡ് ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തും ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​ജ്യം മു​ഴു​വ​ൻ ഏ​തു ന​ന്പ​റി​ലേ​ക്കും, മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഒ​ന്പ​തു മു​ത​ൽ രാ​വി​ലെ ഏ​ഴു വ​രെ​യും സൗ​ജ​ന്യ​മാ​യി സം​സാ​രി​ക്കാ​വു​ന്ന​തു​മാ​ണ്.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *