കൊച്ചി: ബ്രിട്ടാനിയയുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ചെറുകിട കച്ചവടക്കാരെയും വിതരണക്കാരെയും ഒഴിവാക്കുന്ന കമ്പനിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണിത്.
ഈ മാസം പത്ത് മുതല്‍ ഉത്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. വർഷങ്ങളായി ബ്രിട്ടാനിയ ഉൽപന്നങ്ങളുടെ വിതരണക്കാരായിരുന്ന പത്തുപേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. 72 വിതരണക്കാരാണ് ബ്രിട്ടാനിയയ്ക്ക് സംസ്ഥാനത്തുള്ളത്. ഇവരില്‍ ഏറെപ്പേരും നിലവില്‍ സ്റ്റോക്കെടുക്കുന്നില്ല.
കമ്പനിയുമായി വ്യാപാരി നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് ബഹിഷ്കരണം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
************************
വാർത്തകളും സാഹിത്യ സൃഷ്ടികളും നല്‍കേണ്ട വിലാസം
Mail your Literary works & News : pravasivoicenews@gmail.com
www.pravasivoice.com
പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.
(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)