ബോ​ണ​സ് 4,000 രൂ​പയാക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കു​​​മു​​​ള്ള ബോ​​​ണ​​​സും ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​യും കൂ​​ട്ടാ​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് 4,000 രൂ​​​പ ഓ​​​ണം ബോ​​​ണ​​​സ് ല​​​ഭി​​​ക്കും. നേ​​​ര​​​ത്തേയി​​​ത് 3,500 ആ​​​യി​​​രു​​​ന്നു.

ബോ​​​ണ​​​സ് ല​​​ഭി​​​ക്കാ​​നു​​ള്ള ശ​​​മ്പ​​​ളപ​​​രി​​​ധി പു​​​തി​​​യ സ്കെ​​​യി​​​ലി​​​ൽ 22,000 രൂ​​​പ​​​യി​​​ൽ​​നി​​​ന്ന് 24,000 രൂ​​​പ​​​യാ​​​യും പ​​​ഴ​​​യ സ്കെ​​​യി​​​ലി​​​ൽ 21,000 രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 23,000 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ത്തി. ഇ​​​രുവി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും 4,000 രൂ​​​പ​​​യാ​​​യി​​​രി​​​ക്കും ബോ​​​ണ​​​സ്. ബോ​​​ണ​​​സി​​​ന് അ​​​ർ​​​ഹ​​​ത​​​യി​​​ല്ലാ​​​ത്ത ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന ഉ​​​ത്സ​​​വ​​​ബ​​​ത്ത 2400 രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 2,750 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി. എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും പ്ര​​​ത്യേ​​​ക ഉ​​​ത്സ​​​വബ​​​ത്ത​​​യാ​​​യി 1,000 രൂ​​​പ ന​​​ൽ​​​കും.
1,000 രൂ​​​പ​​​യ്ക്കും 1,200നു​​​മി​​​ട​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഉ​​​ത്സ​​​വ​​​ബ​​​ത്ത ല​​​ഭി​​​ച്ചി​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ, സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സൊ​​​സൈ​​​റ്റി​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഈ ​​​വ​​​ർ​​​ഷം 100 രൂ​​​പ അ​​​ധി​​​കം ന​​​ൽ​​​കും. എ​​​ക്സ്ഗ്രേ​​​ഷ്യാ കു​​​ടും​​​ബ പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്ക് 1,000 രൂ​​​പ ഉ​​​ത്സ​​​വ​​​ബ​​​ത്ത ന​​​ൽ​​​കും. ഇ​​​തു​​​വ​​​രെ ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള​​​ള​​​വ​​​ർ​​​ക്ക് ഉ​​​ത്സ​​​വ​​​ബ​​​ത്ത അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നി​​​ല്ല. ഓണം അഡ്വാൻസായി ജീവ നക്കാർക്ക് 15,000 രൂപ ലഭിക്കും.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *