പി​രി​വ് ന​ൽ​കാ​ത്ത വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: പി​രി​വ് ന​ൽ​കാ​ത്ത​തി​നു വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ. ബി​ജെ​പി കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അം​ഗം സു​ഭാ​ഷി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​പാ​രി​യു​ടെ പ​രാ​തി​യി​ൽ ച​വ​റ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കൊ​ല്ലം ച​വ​റ​യി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന മ​നോ​ജ് എ​ന്ന​യാ​ളെ​യാ​ണ് ബി​ജെ​പി നേ​താ​വ് പി​രി​വ് ആ​വ​ശ്യ​പ്പെ​ട്ടു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. 5000 രൂ​പ സു​ഭാ​ഷ് വ്യാ​പാ​രി​യോ​ട് പി​രി​വ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ര​യും തു​ക ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും 3000 രൂ​പ ന​ൽ​കാ​മെ​ന്നും വ്യാ​പാ​രി അ​റി​യി​ച്ചു. ഇ​തി​ൽ കു​പി​ത​നാ​യ ബി​ജെ​പി നേ​താ​വ് വ്യാ​പാ​രി​ക്കെ​തി​രേ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു.

മു​ഴു​വ​ൻ പ​ണം ന​ൽ​കി​ല്ലെ​ന്നു പ​റ​ഞ്ഞ ത​ന്നെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വ്യാ​പാ​രി​യു​ടെ പ​രാ​തി​യി​ലു​ണ്ട്. ഇ​തി​ന്‍റെ ശ​ബ്ദ​രേ​ഖ പി​ന്നീ​ട് പ​രാ​തി​ക്കാ​ര​ൻ പു​റ​ത്തു​വി​ട്ടി​രു​ന്നു. പ​ണം മു​ഴു​വ​ൻ ന​ൽ​കി​ല്ലെ​ന്നു പ​റ​ഞ്ഞ വ്യാ​പാ​രി​യെ ബി​ജെ​പി നേ​താ​വ് അ​സ​ഭ്യം പ​റ​യു​ന്ന​ത് ശ​ബ്ദ​രേ​ഖ​യി​ൽ വ്യ​ക്ത​മാ​ണ്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സു​ഭാ​ഷി​നെ ത​ള്ളി പാ​ർ​ട്ടി രം​ഗ​ത്തെ​ത്തി. ഇ​യാ​ളെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി പാ​ർ​ട്ടി​യി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. പ​ണം പി​രി​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം അ​റി​യി​ച്ചു

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *