അണികളെ ബോധവത്കരിക്കും, അക്രമം ആവർത്തിക്കരുതെന്ന് തീരുമാനം: മു​ഖ്യ​മ​ന്ത്രി


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു​ണ്ടാ​യ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ർ​വ​ക​ക്ഷി​യോ​ഗ​വും കോ​ട്ട​യ​ത്തും ക​ണ്ണൂ​രും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളും ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. ആ​ർ​എ​സ്എ​സ്, ബി​ജെ​പി, സി​പി​എം നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ചയ്ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​റാം തീ​യ​തി സ​ർ​വ​ക​ക്ഷി​യോ​ഗ​വും ചൊ​വ്വാ​ഴ്ച കോ​ട്ട​യ​ത്ത് ഉ​ഭ​യ​ക​ക്ഷി യോ​ഗ​വും ന​ട​ക്കും.

മു​മ്പ് ക​ണ്ണൂ​രി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് ഉ​റ​പ്പി​ച്ചു. ഒ​രു ത​ര​ത്തി​ലു​മു​ള്ള അ​ക്ര​മ സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​വ​രു​തെ​ന്ന് തീ​രു​മാ​നി​ച്ചു. ര​ണ്ടു വി​ഭാ​ഗ​ത്തി​ന്‍റെ​യും അ​ണി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കും. അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു നി​ൽ​ക്കാ​ൻ അ​ണി​ക​ളോ​ട് പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *