തിരുവനന്തപുരത്ത് വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍.

രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍.

ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു​പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ബോം​ബെ​റി​ഞ്ഞ​വ​ർ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ഡല്‍ഹി എ.കെ.ജി ഭവനില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെയാണ് ബോംബാക്രമണം.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *