ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ട്ടേ​റ്റു മ​രി​ച്ചു; ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന ഹ​ർ​ത്താ​ൽ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യ​ത്ത് ആ ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ൻ വെ​ട്ടേ​റ്റു മ​രി​ച്ചു. ആ​ര്‍​എ​സ്എ​സ് ശാ​ഖാ കാ​ര്യ​വാ​ഹ​ക് ക​ല്ല​മ്പ​ള്ളി വി​നാ​യ​ക ന​ഗ​റി​ല്‍ കു​ന്നി​ല്‍ വീ​ട്ടി​ല്‍ സു​ദ​ർ​ശ​ന​ന്‍റെ മ​ക​ൻ രാ​ജേ​ഷ് (34) ആ​ണ് മ​രി​ച്ച​ത്. കൈ ​വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലാ​ണ് രാ​ജേ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തു തു​ന്നി ചേ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​രോ​ഗ്യ നി​ല വ​ഷ​ളാ​കു​ക​യും അ​ന്ത്യം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​നാ​യ​ക ന​ഗ​റി​ലെ ക​ട​യി ല്‍ ​നി​ന്നും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി വ​രു​ന്പോ​ൾ ബൈ​ക്കു​ക​ളി​ലും ഓ​ട്ടോ റി​ക്ഷ​യി​ലു​മാ​യെ​ത്തി​യ പ​തി​ന​ഞ്ചോ​ളം വ​രു​ന്ന സം​ഘം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഭീ​കാ​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് അ​ക്ര​മം ന​ട​ത്തി​യ സം​ഘം രാ​ജേ​ഷി​ന്‍റെ വ​ല​തു കൈ ​വെ​ട്ടി മാ​റ്റി അ​ടു​ത്ത പു​ര​യി​ട​ത്തി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞു. ഇ​രു​കാ​ലു​ക​ളി​ലും ശ​രീ​ര​ത്തി​ലു​മാ​യി പ​തി​ന​ഞ്ചോ​ളം വെ​ട്ടേ​റ്റു ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ റോ​ഡി​ൽ കി​ട​ന്ന രാ​ജേ​ഷി​നെ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ ശ്രീ​കാ​ര്യം പോ​ലീ​സാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​വി​ടെ നി​ന്നാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

രാ​ജേ​ഷ് കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *