ആർഎസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച ആരംഭിച്ചു: യോഗത്തിൽനിന്നു മാധ്യമങ്ങളെ പുറത്താക്കി

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്എ​സ്, ബി​ജെ​പി നേ​താ​ക്കളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചർച്ച ആരംഭിച്ചു. സം​സ്ഥാ​ന​ത്തു​ണ്ടാ​യ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാണു മുഖ്യമന്ത്രി ചർച്ച വിളിച്ചത്. ബി​ജെ​പി സം​സ്ഥാ​ന അധ്യക്ഷൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നു.

അതേസമയം യോഗനടപടികൾ റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി പുറത്താക്കി. മാധ്യമപ്രവർത്തകരോട് ഇറങ്ങിപ്പോകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുകയായിരുന്നു.

രാ​​​ഷ്‌​​ട്രീ​​യ സംഘർഷം തുടരുന്നതിനിടെ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം മു​​​ഖ്യ​​​മ​​​ന്ത്രിയെ ഞായറാഴ്ച രാ​​​ജ്ഭ​​​വ​​​നി​​​ൽ വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേടിയിരുന്നു. വി​​​ഷ​​​യ​​​ത്തി​​​ൽ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​നു​​​മാ​​​യും ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ സം​​​സ്ഥാ​​​ന മേ​​​ധാ​​​വി​​​യു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു സ​​​മാ​​​ധാ​​​നം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തു​​​മെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഗ​​​വ​​​ർ​​​ണ​​​റെ അ​​​റി​​​യിച്ചിരുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *