ബിജു വധക്കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലായി.

കണ്ണൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹക് ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ട കേസില്‍ രണ്ടു പേര്‍ കൂടി പോലീസ് പിടിയിലായി. മുഖ്യപ്രതി റെനീഷും വിപിനുമാണ് പിടിയിലായത്. ഇരുവരും സിപിഎം പ്രവര്‍ത്തകരാണ്.

രാമന്തളിയില്‍ ഞായറാഴ്ച രാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ പോലീസ് പിടിയിലാകുന്നവരുടെ എണ്ണം അഞ്ചായി. ഞായറാഴ്ച രാവിലെ അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാര്‍ മാവിച്ചേരിയിലെ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. രാമന്തളി സ്വദേശിയുടേതാണ് കസ്റ്റഡിയിലെടുത്ത ഇന്നോവ കാറെന്നാണ് വിവരം. കാര്‍ കൊല്ലപ്പെട്ട ബിജു സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.

വെള്ളിയാഴ്ചയാണ് അക്രമികളുടെ വെട്ടേറ്റ് ബിജു കൊല്ലപ്പെട്ടത്. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍നിന്നു ബൈക്കില്‍ വരികയായിരുന്ന ബിജുവും സുഹൃത്ത് രാജേഷും സഞ്ചരിച്ച ബൈക്കിനെ മുട്ടം പാലത്തിനു സമീപം വച്ച് ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി ബിജുവിനെ കഴുത്തിനു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന ഏഴുപേരില്‍ നാലു പേരാണു ബിജുവിനെ ആക്രമിച്ചതെന്നാണു മൊഴി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *