ബിവറേജസ് കോര്‍പറേഷന്റെ ഔട് ലറ്റുകളും പൂട്ടിത്തുടങ്ങി

സംസ്ഥാനത്ത് സാറ്റാര്‍ ഹോട്ടലുകളിലേയും ക്ലബുകളിലേയും മദ്യവില്‍പന കേന്ദ്രങ്ങള്‍ക്ക് പിന്നാലെ ബിവറേജസ് കോര്‍പറേഷന്റെ ഔട് ലറ്റുകളും പൂട്ടിത്തുടങ്ങി. അതിനിടെ സുപ്രീം കോടതി വിധിയെ മന്ത്രി ജി സുധാകരന്‍ പരോക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാറിന്റെ വരുമാന നഷ്ടവും സാമൂഹ്യ പ്രത്യാഘാതങ്ങളുമൊന്നും കോടതിക്ക് പ്രശ്‍നമല്ലല്ലോ എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ജി സുധാകരന്റെ പ്രതികരണം.

ഡ്രൈഡേക്ക് ശേഷമുള്ള ആദ്യ ദിനം . സ്റ്റോക്കെടുത്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബിവറേജസ് ഔട് ലറ്റുകള്‍ പൂട്ടിത്തുടങ്ങി. ബാറുകളിലേയും ക്ലബുകളിലെയും മദ്യവില്‍പന കേന്ദ്രങ്ങള്‍ പൂട്ടി സീല്‍ചെയ്തതിന് പിന്നാലെയാണ് നടപടി. കോടതി വിധിയില്‍ പറയുന്ന മാനദണ്ഡം പാലിക്കാതെ പാതയോരത്ത് 134 ഔട് ലറ്റുകളുണ്ട്.

ഇവ മാറ്റി സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്കും തിരിച്ചടി. പത്തനംതിട്ട ഊപ്പമണ്ണില്‍ ബിവറേജസ് ഔട് ലറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം പ്രദേശ വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. തുറന്നിരിക്കുന്ന വില്‍പന കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പടുന്നത്. കോടതി വിധി നടപ്പാക്കുകയല്ലാതെ തല്‍കാലം നിവര്‍ത്തിയില്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *