ജേക്കബ് തോമസ് തുടങ്ങിവച്ച നല്ല കാര്യങ്ങള്‍ പിന്തുടരുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് തുടങ്ങിവച്ച നല്ല കാര്യങ്ങള്‍ പിന്തുടരുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. നിലവിലില്‍ വിജിലന്‍സില്‍ വളരെ കുറഞ്ഞ ആള്‍ബലമാണുള്ളത്. നിരവധി കേസുകള്‍ ഒരുമിച്ചന്വേഷിക്കാന്‍ ഉദ്യോഗസ്ഥരുടെ ക്ഷാമം തടസമാണ്. അതിനാല്‍ വിജിലന്‍സില്‍ കൂടതല്‍ പേരെ നിയമിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റ ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അഴിമതി കേസുകള്‍ അന്വേഷിക്കാനാണ് ആദ്യ പരിഗണന നല്‍കുക. കൂടാതെ വിജിലന്‍സില്‍ ഇന്റലിജന്‍സ് വിഭാഗം തുടങ്ങും. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ബെഹ്റ പറഞ്ഞു.ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും സര്‍ക്കാരിന്റെ അധികാരം ഉദ്യോഗസ്ഥര്‍ മാനിക്കണമെന്നും ബെഹ്റ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *