കന്നുകാലി കശാപ്പ് നിരോധിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മുന്നൂറോളം കേന്ദ്രങ്ങളില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു.

കൊച്ചി: കന്നുകാലി കശാപ്പ് നിരോധിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മുന്നൂറോളം കേന്ദ്രങ്ങളില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു.ഭക്ഷണ സ്വാതന്ത്യ്രത്തിന്‍മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റം ഫാസിസമാണെന്നും വ്യക്തി സ്വാതന്ത്യ്രം ഹനിക്കുന്നതുമാണെന്നും അതിനെതിരെയാണ് പ്രതിഷേധമെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.

എറണാകുളം ടൌണ്‍ഹാളിനുമുന്നിലായിരുന്നു പ്രതിഷേധം. തൃശൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടുവിലാല്‍ പരിസരത്ത് ബീഫ് കറിവെച്ച് കഴിച്ച് പ്രതിഷേധിച്ചു. ബീഫ് ഫെസ്റ്റ് ജില്ലാ സെക്രട്ടറി കെ.എസ്.റോസല്‍രാജ് ഉദ്ഘാടനം ചെയ്തു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *