ബീഫ് മേളകള്‍ തടയണം: സുരേന്ദ്രന്‍

തൃശൂര്‍: ഇടതുവലതു യുവജനസംഘടനകളും മതതീവ്രവാദ സംഘടനകളും നടത്തുന്ന ബീഫ് മേളകള്‍ തടയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബീഫ് മേളകളില്‍ വിതരണം ചെയ്യുന്ന മാംസം പലതും അംഗീകൃത ഇറച്ചിക്കടകളില്‍ നിന്ന് വാങ്ങുന്നതല്ല.

പലയിടത്തും പൊതുസ്ഥലത്ത് നിയമം ലംഘിച്ച് കശാപ്പുനടത്തിയാണ് മേളകള്‍ നടത്തുന്നത്. ജനങ്ങളില്‍ ഭീതിയുളവാക്കുന്നതും അരോചകമായ നിലയിലുമാണ് കാര്യങ്ങള്‍ പോകുന്നത്. പ്രകോപനപരമാണ് പല പരിപാടികളും. സാമൂഹ്യവിരുദ്ധരും തീവ്രവാദികളും അവസരം മുതലെടുക്കുന്നു. ദേവസ്വം മന്ത്രിതന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *