തിന്നാം, കൊല്ലരുതെന്ന് കേന്ദ്രം; കന്നുകാലികളെ കൊല്ലാൻ വിൽക്കുന്നതിന് നിരോധനം

ന്യൂ​ഡ​ൽ​ഹി: പ​ശു​ക്ക​ളെ കൊ​ല്ലാ​ൻ കൊ​ടു​ക്കു​ന്ന​തു നി​രോ​ധി​ച്ചുകൊണ്ടുള്ള നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. കൃ​ഷി​ക്കാ​ർ​ക്കു മാ​ത്ര​മേ ഇ​നി ക​ന്നു​കാ​ലി​ക​ളെ കൈ​മാ​റ്റം ചെ​യ്യാ​വൂ. സ​ന്പൂ​ർ​ണ ഗോ​വ​ധ നി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. പശുവിന് പുറമേ കാള, എരുമ, പോത്ത്, ഒട്ടകം തുടങ്ങി ഇറച്ചികൾക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെയും വിജ്ഞാപനത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾക്കായി മൃഗങ്ങളെ ബലികഴിക്കുന്നതും വിജ്ഞാപനത്തിലൂടെ വിലക്കിയിട്ടുണ്ട്. വനംപരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

കേ​ര​ള​വും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളു​മൊ​ഴി​ച്ചു മി​ക്ക​യി​ട​ങ്ങ​ളി​ലും ഗോ​വ​ധം നി​രോ​ധനം നിലവിൽ നടപ്പിലാക്കിയിട്ടുണ്ട്. വ്യാ​ഴാ​ഴ്ച രാ​ത്രിയാണ് പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ക്രൂ​വ​ൽ​റ്റി ടു ​ആ​നി​മ​ൽ​സ് ആ​ക്ട് 1960 പ്ര​കാ​രം വി​ജ്ഞാ​പ​നം ഇ​റ​ക്കിയത്. ഇ​ത​നു​സ​രി​ച്ചു ക​ന്നു​കാ​ലി​യെ വാ​ങ്ങു​ന്ന​യാ​ൾ കൃ​ഷി​ക്കാ​ര​നാ​ണെ​ന്നു തെ​ളി​യി​ക്ക​ണം. കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നാ​ണു വാ​ങ്ങു​ന്ന​തെ​ന്നും കൊ​ല്ലാ​ന​ല്ലെ​ന്നും സ​ത്യ​വാ​ങ്മൂലം ന​ൽ​ക​ണം. ആ​റു​മാ​സ​ത്തി​ന​കം മ​റി​ച്ചു​വി​ൽ​ക്കാ​ൻ പാ​ടി​ല്ല. തീ​രെ പ്രാ​യം കു​റ​ഞ്ഞ​തോ ആ​രോ​ഗ്യ​മി​ല്ലാ​ത്ത​തോ ആ​യ കാ​ലി​ക​ളെ വി​ൽ​ക്കാ​ൻ പാ​ടി​ല്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യു​ടെ 50 കി​ലോ മീ​റ്റ​റി​നു​ള്ളി​ലോ സം​സ്ഥാ​ന അ​തി​ർ​ത്തി​യു​ടെ 25 കി​ലോ​മീ​റ്റ​റി​നു​ള്ളി​ലോ കാ​ലി​ച്ച​ന്ത സ്ഥാ​പി​ക്കാ​ൻ ​പാ​ടി​ല്ല. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്ക് ക​ന്നു​കാ​ലി​യെ കൊ​ണ്ടു​പോ​കാ​ൻ പെ​ർ​മി​റ്റ് വാ​ങ്ങ​ണം. സം​സ്ഥാ​ന സർക്കാർ അ​തി​നാ​യി നി​യോ​ഗി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണു പെ​ർ​മി​റ്റ് ന​ൽ​കേ​ണ്ട​ത്.

കാ​ലി​ച്ച​ന്ത​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും നി​ര​വ​ധി വ്യ​വ​സ്ഥ​ക​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. മൂ​ന്നു​ മാ​സ​ത്തി​ന​കം ഇ​തി​ലെ വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്ക​ണമെന്നാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *