ഹിന്ദുമുന്നണി പ്രവർത്തകർ കന്നുകാലിക്കടത്ത് തടഞ്ഞു

പാ​ല​ക്കാ​ട്: വേ​ല​ന്താ​വ​ള​ത്ത് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന ക​ന്നു​കാ​ലി​കളെ ത​ട​ഞ്ഞു. ഹി​ന്ദു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രാ​ണ് കാലികളെ കൊണ്ടുവന്ന ലോറികൾ ത​ട​ഞ്ഞ​ത്. വ്യാഴാഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം വച്ച് വ​ണ്ടി​ക​ൾ ത​ട​യു​ക​യാ​യി​രു​ന്നു.

ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നു​ള്ള പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. പോ​ലീ​സ് ഇ​ട​പെ​ട്ട് വ​ണ്ടി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തിവി​ടാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി. കേ​ര​ള പോ​ലീ​സി​ന് ഇ​തു സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *