ഉടമതന്നെ കാലികളെ അറക്കേണ്ട സ്ഥിതി: ഹൈക്കോടതി

കാലിക്കടത്തും കശാപ്പും നിയന്ത്രിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ തല്‍ക്കാലം ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നു നിരീക്ഷിച്ച കോടതി കേസ് അന്തിമവാദത്തിനായി ജൂണ്‍ 28ലേക്ക് മാറ്റി. ഹര്‍ജിക്കാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ മൃഗങ്ങളോടുള്ള ക്രൂരതതടയല്‍ നിയമത്തിന്റെ വ്യവസ്ഥകള്‍ക്കു വിരുദ്ധമല്ലെന്ന് കോടതി വിലയിരുത്തി. എന്നാല്‍, ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ട്. നിയമത്തില്‍ അറവിന് നിരോധമില്ലെങ്കിലും നിയമഭേദഗതിയില്‍ കാലിച്ചന്തയെക്കുറിച്ചുള്ള നിര്‍വചനപ്രകാരം ഉടമതന്നെ അറവു നടത്തണമെന്ന നിര്‍ബന്ധസ്ഥിതിവിശേഷം ഉണ്ടാക്കിയതായി കോടതി വിലയിരുത്തി. കശാപ്പിനായി 90 ശതമാനം മൃഗങ്ങളെയും കാലിച്ചന്തയില്‍നിന്നുമാണ് വാങ്ങുന്നത്. അതിനാല്‍ നിരോധം കശാപ്പുമായി ബന്ധപ്പെട്ട ഉപജീവനം നടത്തുന്നവരുടെ അവകാശങ്ങളെ ഹനിക്കുന്നുണ്ടെന്നും ഇത് ഗൌരവതരമാണെന്നും ജസ്റ്റിസ് പി ബി സുരേഷ്കുമാര്‍ വ്യക്തമാക്കി. ഹര്‍ജിക്കാരുടെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ കഴമ്ബുള്ളതിനാല്‍ ഹര്‍ജി പിന്നീട് വിശദമായി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *