ക​​​ന്നു​​​കാ​​​ലി​​​കശാപ്പ്, കേന്ദ്ര നിയന്ത്രണത്തിൽ വ്യാ​പ​ക പ്ര​തി​ഷേ​ധം,സോഷ്യല്‍ മീഡിയയിലും കടുത്ത എതിര്‍പ്പ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ന്നു​​​കാ​​​ലി​​​ക​​​ളെ വി​​​ൽ​​​ക്കു​​​ന്ന​​​തി​​​നും ക​​​ശാ​​​പ്പു ചെ​​​യ്യു​​​ന്ന​​​തി​​​നും നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രേ കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ൻ പ്ര​​​തി​​​ഷേ​​​ധം. സ​​​ർ​​​ക്കാ​​​രും ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​യും യു​​​ഡി​​​എ​​​ഫും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യി രം​​​ഗ​​​ത്തു വ​​​ന്നു.

വി​​​ജ്ഞാ​​​പ​​​നം റ​​​ദ്ദ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു ക​​​ത്ത​​​യ​​​ച്ചു. കേ​​​ന്ദ്ര വി​​​ജ്ഞാ​​​പ​​​നം വ​​​ലി​​​ച്ചുകീ​​​റി ച​​​വ​​​റ്റു​​​കു​​​ട്ടി​​​യി​​​ലെ​​​റി​​​യ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് എ.​​​കെ. ആ​​​ന്‍റ​​​ണി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​ത്ത​​​ര​​​വു ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ വ​​​ന്നാ​​​ൽ അ​​​ത് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യി​​​രി​​​ക്കു​​മെ​​ന്നും കേ​​​ര​​​ള​​​ത്തി​​​ൽ ഈ ​​​ഉ​​​ത്ത​​​ര​​​വി​​​ന് ക​​​ട​​​ലാ​​​സി​​​ന്‍റെ വി​​​ല​​​യേ ഉ​​​ണ്ടാ​​​കൂ എ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത് ആ​​​ർ​​​എ​​​സ്എ​​​സ് അ​​​ജ​​​ൻ​​​ഡയാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. പൗ​​​ര​​​ന്‍റെ അ​​​വ​​​കാ​​​ശ​​​ത്തിന്മേ​​ലു​​​ള്ള ക​​​ട​​​ന്നു​​ക​​​യ​​​റ്റ​​​മാ​​​യും ഫെ​​​ഡ​​​റ​​​ൽ സം​​​വി​​​ധാ​​​ന​​​ത്തി​​​നു നി​​​ര​​​ക്കാ​​​ത്ത ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് പ്രഥമദൃഷ്ടിയാ അസാധുവാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി.
വനം, വന്യജീവി ,പരിസ്ഥിതി വകുപ്പുകൾക്ക് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരമില്ല. അത് അവർ തന്നെ പിൻവലിക്കും എന്നാണ് പ്രതീക്ഷ.

കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് പ്രാകൃതവും ഭരണഘടനാവിരുദ്ധവും പൗരന്റെ ജീവിക്കാനുള്ള അവകാശത്തിനു മേലുള്ള കൈകടത്തലുമാണെന്ന് കെ.എം.മാണി പറഞ്ഞു

വി​​​ജ്ഞാ​​​പ​​​നം റ​​​ദ്ദാ​​​ക്കാ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ സാ​​​ധ്യ​​​ത​​​ക​​​ളും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ തേ​​​ടു​​​ന്നു​​​ണ്ട്. നി​​​യ​​​മ​​​പ​​​ര​​​മാ​​​യി എ​​​ന്തു ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്. ഏ​​​താ​​​യാ​​​ലും ബീ​​​ഫ് നി​​​രോ​​​ധ​​​നം കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​രു​​​ത് എ​​​ന്ന ചി​​​ന്ത​​​യാ​​​ണു ഭ​​​ര​​​ണ നേ​​​തൃ​​​ത്വ​​​ത്തി​​​നുള്ള​​​ത്.

കേ​​​ന്ദ്ര ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നാ​​​നാ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ഡി​​​വൈ​​​എ​​​ഫ്ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബീ​​​ഫ് ഫെ​​​സ്റ്റ് ന​​​ട​​​ത്തി. അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് നി​​​യാ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​നു മു​​​ന്നി​​​ൽ എ​​​സ്എ​​​ഫ്ഐ​​​യും ബീ​​​ഫ് ഫെ​​​സ്റ്റ് ന​​​ട​​​ത്തി. ജ​​​ന​​​താ​​​ദ​​​ൾ എ​​​സ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ കോ​​​ലം ക​​​ത്തി​​​ച്ചു പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ​​​യും കെ​​എ​​സ്‌​​യു​​​വി​​​ന്‍റെ​​​യും എ​​​സ്എ​​​ഫ്ഐ​​​യു​​​ടെ​​​യും ഡി​​​വൈ​​​എ​​​ഫ്ഐ​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബീ​​​ഫ് ഫെ​​​സ്റ്റും പ്ര​​​തി​​​ഷേ​​​ധ​​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

എ​​​ൽ​​​ഡി​​​എ​​​ഫും യു​​​ഡി​​​എ​​​ഫും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തെ അ​​​തി​​​ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ത്തു​​കൊ​​​ണ്ടു പ​​​ര​​​സ്യ​​​നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച​​​പ്പോ​​​ൾ ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​മു​​​ഖ​​​രാ​​​രും കാ​​​ര്യ​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​ല്ല. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ണ് ഉ​​​യ​​​ർ​​​ന്നു​​വ​​​ന്നു കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *