കശാപ്പു നിയന്ത്രണ ഉത്തരവില്‍ നിന്ന് എരുമയേയും പോത്തിനേയും ഒഴിവാക്കിയേക്കും

കശാപ്പുശാലകൾക്കും കന്നുകാലി വിൽപനയ്ക്കും കടുത്ത നിയന്ത്രണം പ്രഖ്യാപിച്ച് കേന്ദ്രം കൊണ്ടുവന്ന ഉത്തരവ് വൻ വിവാദമായതോടെ ഈ പട്ടികയിൽ നിന്ന് പോത്തുകളേയും എരുമകളേയും ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ.വിവിധ സംസ്ഥാനങ്ങളിൽനിന്നും രാഷ്ട്രീയ പാർട്ടികളിൽനിന്നും കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ പ്രഖ്യാപിച്ച ഉത്തരവ് തിരുത്തുന്ന കാര്യം കേന്ദ്രം ആലോചിക്കുന്നത്.

പശു, കാള, എരുമ, പോത്ത്, പശുക്കിടാവ്, കാളക്കുട്ടി, ഒട്ടകം, വരിയുടച്ച കാളകൾ എന്നിങ്ങനെ എല്ലാ ഇനം കന്നുകാലികളെയും കശാപ്പിനായി വിൽക്കാനോ വാങ്ങാനോ പാടില്ലെന്നും ഏതെങ്കിലും മതാചാരത്തിന്റെ ഭാഗമായി കന്നുകാലികളെ ബലികൊടുരുതെന്നും നിഷ്‌കർഷിച്ച ഉത്തരവാണ് ചർച്ചയായത്. ഇതോടൊപ്പം കാലിച്ചന്തകളുടെ കാര്യത്തിലും ചട്ടങ്ങൾ കർശനമാക്കാനും നിർദ്ദേശിച്ചിരുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *