ബാ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ദൂ​​​ര​​​പ​​​രി​​​ധി 50 മീ​​​റ്റ​​​റാ​​​ക്കി കുറച്ചുകൊ​​​ണ്ടു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ​​​യും ആ​​​രാ​​​ധ ന​​​ാല​​​യ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​മീ​​​പ​​​ത്തു ബാ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ദൂ​​​ര​​​പ​​​രി​​​ധി 50 മീ​​​റ്റ​​​റാ​​​ക്കി കുറച്ചുകൊ​​​ണ്ടു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ഫോ​​​ർ സ്റ്റാ​​​റി​​​നും അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​മു​​​ള്ള ബാ​​​റു​​​ക​​​ളു​​​ടെ ദൂ​​​ര​​​പ​​​രി​​​ധി​​​യാ​​​ണ് കു​​​റ​​​ച്ച​​​ത്. നി​​​ല​​​വി​​​ൽ 200 മീ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഗേ​​​റ്റ് മു​​​ത​​​ലു​​​ള്ള ദൂ​​​ര​​​മാ​​​കും ക​​​ണ​​​ക്കാ​​​ക്കു​​​ക.

വി​​​ദേ​​​ശമ​​​ദ്യ​​​ച​​​ട്ട​​​ത്തി​​​ൽകൂ​​​ടി ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യാ​​​ൽ മാ​​​ത്ര​​​മേ സ്കൂ​​​ളു​​​ക​​​ൾ​​​ക്കും ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും സ​​​മീ​​​പ​​​ത്ത് ബാ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യൂ. നി​​​യ​​​മ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഭേ​​​ദ​​​ഗ​​​തിക്കു​​​റി​​​പ്പി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​കു​​​തി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് ചട്ട ത്തിൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യു​​​ള്ള നി​​​ർ​​​ദേ​​​ശം സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി​​​യോ​​​ടെ പു​​​റ​​​ത്തി​​​റ​​​ക്കേ​​​ണ്ട​​​ത്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തു ബാ​​​റു​​​ക​​​ളു​​​ടെ എ​​​ണ്ണം വീണ്ടും കൂടും. ഫോ​​​ർ സ്റ്റാ​​​ർ, ഫൈ​​​വ് സ്റ്റാ​​​ർ, ഫൈ​​​വ് സ്റ്റാ​​​ർ ഡീ​​​ല​​​ക്സ്, ഹെ​​​റി​​​റ്റേജ് ഹോ​​​ട്ട​​​ലു​​​ക​​​ൾ ക്കാണ് പു​​തി​​യ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം.

ക​​​ഴി​​​ഞ്ഞ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്താ​​ണ് 50 മീ​​​റ്റ​​​റാ​​​യി​​​രു​​​ന്ന ദൂ​​​ര​​​പ​​​രി​​​ധി 200 മീ​​​റ്റ​​​റാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​യ​​ത്. അ​​തോ​​​ടെ സ്കൂ​​​ളു​​​ക​​​ൾ​​​ക്കും ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും സ​​​മീ​​​പ​​​മു​​​ള്ള മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ പ​​ല​​തും പൂ​​​ട്ടി. 200 മീ​​​റ്റ​​ർ ദൂ​​​ര​​​പ​​​രി​​​ധി ടൂ​​​റി​​​സത്തെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നതിനാൽ ദൂ​​​ര​​​പ​​​രി​​​ധി കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് എ​​​ക് സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഋ​​​ഷി​​​രാ​​​ജ്സിം​​​ഗ് സ​​​ർ​​​ക്കാ​​​രി​​​നു ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഈ ശി​​​പാ​​​ർ​​​ശ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാണ് എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ് ഉ​​​ത്ത​​​ര​​​വി​​​റക്കിയത്. ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ളു​​​ടെ​​​യും മ​​​റ്റു മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​യും ദൂ​​​ര​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വി​​​ല്ല.

എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ ഫലമാ​​​യി ​​​ സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​റു​​​ക​​​ളു​​​ടെ എ​​​ണ്ണം 118 ആ​​​യി ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *