77 ബാറുകൾ ഇന്ന് തുറക്കും..മദ്യനയം മാറി.

 

സംസ്‌ഥാനത്ത്‌ അടച്ചുപൂട്ടിയ 77 ബാറുകള്‍ രണ്ടരവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഇന്നു തുറക്കും. ത്രീ സ്‌റ്റാര്‍ മുതല്‍ നക്ഷത്രപദവിയുള്ള ബാറുകളാണു തുറക്കുക. എറണാകുളത്താണ്‌ ഏറ്റവും കൂടുതല്‍-20, കുറവ്‌ ഇടുക്കില്‍-ഒന്ന്‌. എക്‌സൈസ്‌ വകുപ്പിനു ലഭിച്ച 81 അപേക്ഷകളില്‍ 77 ബാറുകള്‍ തുറക്കാനാണ്‌ ഇന്നലെ വൈകിട്ടു സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. ശേഷിച്ച നാലു ബാറുകളുടെ കാര്യത്തില്‍ നാളെ വിശദമായ പരിശോധന നടക്കും.

സര്‍ക്കാരിന്റെ പുതിയ മദ്യനയം ഇന്നലെ നിലവില്‍ വന്നതോടെയാണു ബാറുകള്‍ തുറക്കുന്നത്‌. സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ ദേശീയ-സംസ്‌ഥാനപാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള ബാറുകള്‍ക്കു ലൈസന്‍സ്‌ നല്‍കിയിട്ടില്ല. സുപ്രീംകോടതി ഉത്തരവു ബാധകമാകാത്ത 130 ത്രീ സ്‌റ്റാര്‍, ഫോര്‍ സ്‌റ്റാര്‍ ഹോട്ടലുകളാണു സംസ്‌ഥാനത്തുള്ളത്‌. വരും ദിവസങ്ങളിലും ബാര്‍ തുറക്കാന്‍ കൂടുതല്‍ അപേക്ഷ ലഭിക്കുമെന്നാണ്‌ എക്‌സൈസ്‌ വകുപ്പിന്റെ കണക്കുകൂട്ടല്‍.

യു.ഡി.എഫ്‌. സര്‍ക്കാരിന്റെ മദ്യനയം മൂലം ബാര്‍ അടച്ചുപൂട്ടിയ ത്രീ സ്‌റ്റാര്‍, ഫോര്‍ സ്‌റ്റാര്‍, ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലുകളാണു നിലവില്‍ ലൈസന്‍സിന്‌ അപേക്ഷിച്ചത്‌. എറണാകുളത്തു ലഭിച്ച 21 അപേക്ഷകളില്‍ 20 എണ്ണത്തിനും ആലപ്പുഴയില്‍ ലഭിച്ച രണ്ടപേക്ഷകള്‍ക്കും അനുമതി നല്‍കി. കണ്ണൂര്‍-എട്ട്‌, കൊല്ലം-മൂന്ന്‌, കോട്ടയം-ആറ്‌, കോഴിക്കോട്‌-മൂന്ന്‌, മലപ്പുറം-നാല്‌, പാലക്കാട്‌-ആറ്‌, തിരുവനന്തപുരം-11, തൃശൂര്‍-ഒന്‍പത്‌, വയനാട്‌-രണ്ട്‌ എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്ക്‌. നിലവില്‍ പ്രവര്‍ത്തിക്കുന്ന 23 പഞ്ചനക്ഷത്ര ഹോട്ടലുകളും ബാര്‍ ലൈസന്‍സ്‌ പുതുക്കി.
കള്ളുഷാപ്പ്‌ ലൈസന്‍സിന്‌ 2528 അപേക്ഷ ലഭിച്ചതില്‍ 2112 എണ്ണത്തിനും അനുമതി നല്‍കി. ത്രീ സ്‌റ്റാറിനു താഴെയുള്ളതും നിലവില്‍ പ്രവര്‍ത്തിക്കുന്നതുമായ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടരും. പുതിയ മദ്യനയത്തിന്റെ അടിസ്‌ഥാനത്തില്‍ ബാറുകളുടെ പ്രവൃത്തിസമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്‌. 28 ലക്ഷം രൂപയാണു ബാര്‍ ലൈസന്‍സ്‌ ഫീസ്‌. 2014 ഓഗസ്‌റ്റ്‌ 21-നു ചേര്‍ന്ന യു.ഡി.എഫ്‌. യോഗതീരുമാനപ്രകാരമാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പഞ്ചനക്ഷത്രം ഒഴികെ, സംസ്‌ഥാനത്തുണ്ടായിരുന്ന 730 ബാറുകള്‍ പൂട്ടിയത്‌. പിന്നീട്‌ ഇവയ്‌ക്കു ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ്‌ നല്‍കി.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *