ദിലീപിന്‍റെ ജാമ്യാപേക്ഷ വീണ്ടും മാറ്റി

 

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ന​​​ട​​​ൻ ദി​​​ലീ​​​പ് സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യാ​​​പേ​​​ക്ഷ പരിഗണിക്കുന്നത് ഹൈ​​​ക്കോ​​​ട​​​തി ചൊവ്വാഴ്ചത്തേക്കു മാറ്റി. പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്.

ഒ​​​രു മാ​​​സ​​​ത്തി​​​ലേ​​​റെ​​​യാ​​​യി റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന ദി​​ലീ​​പ് ത​​​ന്‍റെ പു​​​തി​​​യ അ​​​ഭി​​​ഭാ​​​ഷ​​​നാ​​​യ ബി. ​​​രാ​​​മ​​​ൻ​​​പി​​​ള്ള മു​​​ഖാ​​​ന്തി​​​രം ക​​​ഴി​​​ഞ്ഞ പ​​​ത്തി​​​നാ​​​ണു ജാ​​​മ്യാ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. പോ​​​ലീ​​​സി​​​നെ​​​തി​​​രേ​​​യും സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ലെ ചി​​​ല ഉ​​​ന്ന​​​ത​​​ർ​​​ക്കെ​​​തി​​​രേ​​​യും ശ​​​ക്ത​​​മാ​​​യ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചാ​​ണു ദി​​​ലീ​​​പ് ജാ​​​മ്യ​​​ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ദി​​​ലീ​​​പ് ആ​​ദ്യം ന​​​ൽ​​​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ ജൂ​​​ലൈ 24-ന് ​​​ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു. കേ​​​സി​​​ലെ നി​​​ർ​​​ണാ​​​യക തെ​​​ളി​​​വാ​​​യ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ക​​​ണ്ടെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും ദി​​​ലീ​​​പി​​​ന്‍റെ മാ​​​നേ​​​ജ​​​ർ അ​​​പ്പു​​​ണ്ണി ഒ​​​ളി​​​വി​​​ലാ​​​യ​​​തി​​​നാ​​​ൽ ഇ​​​യാ​​​ളെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നു​​മു​​ള്ള പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി ത​​​ള്ളി​​​യ​​​ത്. ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​നു മു​​​ന്പാ​​​കെ​​​ത​​​ന്നെ​​​യാ​​​ണു ദി​​​ലീ​​​പ് വീ​​​ണ്ടും ജാ​​​മ്യാ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *