സൂ​പ്പ​ർ ശ്രീ…! ​ഇ​ന്തോ​നേ​ഷ്യ​ന്‍ സൂ​പ്പ​ര്‍ സീ​രീ​സ് കി​രീ​ടം കി​ഡം​ബി ശ്രീ​കാ​ന്തി​ന്

ജ​ക്കാ​ര്‍​ത്ത: ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തി​ന് ഇ​ന്തോ​നേ​ഷ്യ​ന്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ൺ കി​രീ​ടം. ഫൈ​ന​ലി​ൽ ജ​പ്പാ​ൻ താ​രം ക​സു​മ​സ സ​കാ​യി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ശ്രീ​കാ​ന്ത് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. നേ​രി​ട്ടു​ള്ള ‌സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ വി​ജ​യം. സ്കോ​ർ‌: 21-11, 21-19.

ആ​ദ്യ സെ​റ്റ് അ​നാ​യാ​സ​മാ​യാ​ണ് ശ്രീകാ​ന്ത് ജ​യി​ച്ചു​ക​യ​റി​യ​ത്. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റി​ൽ ജ​പ്പാ​ൻ താ​രം മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. ലോ​ക​റാ​ങ്കിം​ഗി​ൽ 47 -ാം സ്ഥാ​ന​ത്തു​ള്ള ക​സു​മ​സ 11-6 ന് ​ലീ​ഡെ​ടു​ത്തു. എ​ന്നാ​ൽ അ​വി​ടു​ന്ന​ങ്ങോ​ട്ട് പൊ​രു​തി​ക്ക​യ​റി​യ ഇ​ന്ത്യ​യു​ടെ ശ്രീ 19-19 ​ന് ക​സു​മ​സ​യെ പി​ടി​ച്ചു. ജ​പ്പാ​ൻ താ​ര​ത്തി​ന് ഒ​ര​വ​സ​രം​പോ​ലും ന​ൽ​കാ​തെ ര​ണ്ടു പോ​യി​ന്‍റു​ക​ൾ​കൂ​ടി നേ​ടി ശ്രീ​കാ​ന്ത് കി​രീ​ടം സ്വ​ന്ത​മാ​ക്കി.

ശ്രീ​കാ​ന്തി​ന്‍റെ മൂ​ന്നാം സൂ​പ്പ​ർ സീ​രി​സ് കി​രീ​ട​മാ​ണി​ത്. 2014 ൽ ​ചൈ​ന ഓ​പ്പ​ൺ സൂ​പ്പ​ർ സീ​രി​സി​ലും 2015 ൽ ​ഇ​ന്ത്യ​ൻ ഓ​പ്പ​ൺ സൂ​പ്പ​ർ സീ​രി​സി​ലും ശ്രീ​കാ​ന്ത് ചാ​മ്പ്യ​നാ​യി​രു​ന്നു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *