ആറ്റിങ്ങലില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് 26 പേര്‍ക്ക് പരിക്കേറ്റു.

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് 26 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരത്തില്‍ ബസ് തടഞ്ഞ് നിന്നതിനാല്‍ പുഴയില്‍ വീണില്ല. ഇതോടെ വന്‍ദുരന്തമാണ് ഒഴിവായത്.

ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമം പാലത്തില്‍ സമീപം വളവില്‍ വെച്ച് ഞായറാഴ്ച രാത്രി 11നാണ് അപകടം. തിരുവനന്തപുരത്തുനിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍‌പ്പെട്ടത്.

എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെയാണ് ബസ് നിയന്ത്രണംവിട്ട് താഴേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവരും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം നേതൃത്വം നല്‍കിയത്. പിന്നീട് പോലീസും ട്രാഫിക് പോലീസും എത്തി.

പ്രദേശത്തെ ഇരുട്ടും ചാറ്റല്‍മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു.

………………………………………………………………………………………………………….

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *