ഐഎസ് ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ആലപ്പുഴ ടൌണ്‍ സ്വദേശിയെ എന്‍ഐ‌എ കസ്റ്റഡിയിലെടുത്തു

 

ആലപ്പുഴ: ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐഎസ് ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ആലപ്പുഴ ടൌണ്‍ സ്വദേശിയെ എന്‍ഐ‌എ കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് ജോലി ചെയ്യുന്ന ബിടെക് ബിരുദധാരിയാണ് ഇയാള്‍.

യുവാവില്‍ നിന്നും ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരത്തോടെയാണ് കസ്റ്റഡിയിലെടുത്തതെന്ന് യുവാവിന്റെ മാതാവ് വെളിപ്പെടുത്തി. തന്റെ മകന്‍ തെറ്റ് ചെയ്യില്ലെന്നും അവര്‍ പറഞ്ഞു. ഇയാളുടെ വീട്ടില്‍ ഇന്ന് രാവിലെ എന്‍‌ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്നു ഐഎസ് ബന്ധം തെളിയിക്കുന്ന രേഖകള്‍ പിടിച്ചെടുത്തു.

കേരളത്തില്‍ നിന്നും ഐസിസില്‍ ചേര്‍ന്ന അബ്ദുല്‍ റഷീദുമായി ഇയാള്‍ നിരവധി തവണ ബന്ധപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചതായും എന്‍ഐഎ അറിയിച്ചു. ഐ.എസ് ബന്ധത്തിന്റെ പേരില്‍ കോയമ്പത്തൂരില്‍ നിന്നും രണ്ടുപേരെ എന്‍‌ഐ‌എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *