ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നാളെ കൊച്ചിയിലെത്തും.

കൊച്ചി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നാളെ കൊച്ചിയിലെത്തും. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കുതിപ്പ് കേരളത്തിലും നേടുകയാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. 2014 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ അഞ്ചു ശതമാനം വോട്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 10 ആയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16 ശതമാനമായും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിലേറെ സീറ്റുകളില്‍ രണ്ടാം സ്ഥാനവും നേടി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയായി മാറാനുള്ള കര്‍മ്മപദ്ധതികള്‍ക്ക് അമിത് ഷായുടെ വരവോടെ തുടക്കമാകും.

കൊച്ചിയിലും തിരുവനന്തപുരത്തും അറിയപ്പെടുന്ന വ്യക്തികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പൊതുരംഗത്തും രാഷ്ട്രീയത്തിലും അറിയപ്പെടുന്ന ചിലര്‍ പാര്‍ട്ടിയിലെത്തുമെന്ന് എച്ച്. രാജ പറഞ്ഞു. ക്ഷണിക്കപ്പെട്ടവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച അദ്ദേഹം രണ്ടു ദിവസം കൂടി കാത്തിരിക്കൂവെന്നാണ് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *