ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ നടത്തുന്ന ‘ദ ഗ്രേറ്റ് ഇന്ത്യന്‍ ബാന്‍ സര്‍ക്കസ്’ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് നിര്‍മാതാവും സംവിധായകനുമായ അമല്‍ നീരദ്.

ചിലരുടെ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ നടത്തുന്ന ‘ദ ഗ്രേറ്റ് ഇന്ത്യന്‍ ബാന്‍ സര്‍ക്കസ്’ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് നിര്‍മാതാവും സംവിധായകനുമായ അമല്‍ നീരദ്. തന്നെപ്പോലെ നിര്‍മാതാവിന്റെയും സംവിധായകന്റെയുമൊക്കെ റോള്‍ നിര്‍വഹിക്കുന്നവര്‍ക്ക് വിലക്ക് കനത്തനഷ്ടമാണ് വരുത്തുന്നത്.

അമല്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ദുല്‍ഖര്‍സല്‍മാന്‍ ചിത്രം ‘സിഐഎ’ 60-ാം ദിവസമായ തിങ്കളാഴ്ചയും സംസ്ഥാനത്തെ നാല് മള്‍ട്ടിപ്ളക്സുകളിലും തിരുവനന്തപുരം ശ്രീവിശാഖിലും പ്രദര്‍ശനം തുടരുന്നു. 49 തീയറ്ററുകളില്‍ക്കൂടി സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അസോസിയേഷന്‍ സമ്മതിച്ചില്ല. ‘സിഐഎ’യ്ക്ക് വിതരണത്തിന് വിലക്കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ മാധ്യമങ്ങളോട് പറഞ്ഞതുവിശ്വസിച്ച് തങ്ങളുടെ തീയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി ചിലര്‍ മുന്നോട്ടുവന്നു. എന്നാല്‍, അവരോട് സിയാദ് കോക്കര്‍ പറഞ്ഞത് ‘മാധ്യമങ്ങളോട് പലതും പറയും, അമലിന്റെ സിനിമയ്ക്ക് വിലക്കുണ്ട്, ആ സിനിമയെടുത്താല്‍ ഭാവിയില്‍ നിങ്ങള്‍ ദു:ഖിക്കേണ്ടിവരും’ എന്നാണെന്നും അമല്‍ ആരോപിച്ചു.

പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന 49 തിയറ്റര്‍ ഏതൊക്കെയെന്ന് ചൂണ്ടിക്കാട്ടി അമല്‍ നീരദ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ തിങ്കളാഴ്ച പോസ്റ്റിട്ടു. എന്നാല്‍, പരമ്പരാഗതമായി നിര്‍മാതാക്കളല്ലാത്തവരുടെ സിനിമ പ്രദര്‍ശിപ്പിക്കാനനുവദിക്കില്ലെന്നു പറയുന്നതിന്റെ ന്യായം മനസിലാകുന്നില്ല. ചെറിയ പെരുന്നാളിന് നല്ല കളക്ഷന്‍ കിട്ടേണ്ടിയിരുന്നതാണ്. അതിന്റെ നഷ്ടം ഇവര്‍ നികത്തുമോയെന്നും അദേഹം ചോദിച്ചു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *