കാർഷിക കടങ്ങളിൽ കേന്ദ്രനിലപാട് , കടം,എഴുതിത്തള്ളലല്ലാ

കാർഷിക കടങ്ങളിൽ കേന്ദ്രനിലപാട് , കടം,എഴുതിത്തള്ളലല്ലാ

ന്യൂ​ഡ​ൽ​ഹി: യു​പി​എ സ​ർ​ക്കാ​രി​ന്‍റെ മാ​തൃ​ക​യി​ൽ ദേ​ശീ​യത​ല​ത്തി​ൽ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളി​ല്ലെ​ന്ന് കേ​ന്ദ്ര കൃ​ഷിമ​ന്ത്രി രാ​ധാ​മോ​ഹ​ൻ സിം​ഗ്. പകരം കാർഷികവായ്പയ്ക്കു പലിശ കുറയ്ക്കാൻ ശ്രമിക്കും. ജ​നി​ത​കമാ​റ്റംവ​രു​ത്തി​യ (ജിഎം) ക​ടു​കു കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും ജിഎം വിളകളെപ്പറ്റി ആ​ശ​ങ്ക​യി​ല്ലെ​ന്നും ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി പറഞ്ഞു. വരൾച്ചാദുരി തത്തിന് എ​ൻ​ഡി​ആ​ർ​എ​ഫ് ഫ​ണ്ടി​ൽ നി​ന്നു കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ ആ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പു​തി​യ സ​ർ​ക്കാ​ർ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യി എ​ഴു​തി​ത്ത​ള്ളി​യെ​ങ്കി​ലും കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ മാതൃക പ​രി​ഗ​ണി​ക്കു​ന്നി​ല്ല.

യു​പി​യി​ൽ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളി​യ​തി​ന്‍റെ ഭീ​മ​മാ​യ തു​ക സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ണ്ടെ​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നി​ല്ല: മന്ത്രി വിശദീകരിച്ചു.

കു​റ​ഞ്ഞ നി​ര​ക്കി​ൽ കാ​ർ​ഷി​ക വാ​യ്പ​ക​ൾ ല​ഭ്യ​മാ​ക്കു​​ന്ന​താ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​യം. കാ​ർ​ഷി​കോ​ത്പാ​ദ​നം കൂ​ട്ടാ​ൻ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ക​യാ​ണു പ​രി​പാ​ടി. ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു കൂ​ടി കാ​ർ​ഷി​ക വാ​യ്പ ല​ഭ്യ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു. വെ​യ​ർ​ഹൗ​സു​ക​ളി​ൽ ധാ​ന്യം സൂ​ക്ഷി​ക്കു​ന്ന​വ​ർ​ക്കു പ്ര​തി​വ​ർ​ഷം ര​ണ്ടു ശ​ത​മാ​നം പ​ലി​ശ​യി​ള​വു ന​ൽ​കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ, കേ​ര​ളം പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ചെ​റു​കി​ട, ഇ​ട​ത്ത​രം ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചു മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചി​ല്ല.

രാ​ജ്യ​ത്തു ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ളും ക​ട​ക്കെ​ണി​യും കൂ​ടി​വ​രു​ന്ന​തി​നെ​ക്കു​റി​ച്ചും കൃ​ഷി ലാ​ഭ​ക​ര​മ​ല്ലാ​താ​യ​തി​നെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​യാ​നോ, ആ​ശ്വാ​സപ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​നോ കേ​ന്ദ്ര​കൃ​ഷി​മ​ന്ത്രി ത​യാ​റാ​യ​തു​മി​ല്ല. വി​വി​ധ​യി​ന​ങ്ങ​ൾ ഒ​രു​മി​ച്ചു ചേ​ർ​ത്തു സ​മ​ഗ്ര കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കാ​ർ​ഷി​ക വ​രു​മാ​നം കൂ​ട്ടാ​നു​മാ​ണു സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നാ​യി​രു​ന്നു രാ​ധാ​മോ​ഹ​ൻ സിം​ഗി​ന്‍റെ പ്ര​തി​ക​ര​ണം. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്കു ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​നും കാ​ർ​ഷി​കോ​ത്പാ​ദ​ന​ത്തി​ലെ ന​ഷ്ട​സാ​ധ്യ​ത​യ്ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ന​ൽ​കാ​നും ശ്ര​മി​ക്കും. മി​ക​ച്ച കാ​ർ​ഷി​ക വി​പ​ണി​ക​ൾ​ക്കും സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്കും ഉൗ​ന്ന​ൽ ന​ൽ​കും. കാ​ർ​ഷി​കോ​ത്പ​ന്ന സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്കു പ്രാ​മു​ഖ്യം ന​ൽ​കു​മെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യ ക​ടു​കി​ന്‍റെ വാ​ണി​ജ്യ​പ​ര​മാ​യ കൃ​ഷി കേ​ന്ദ്രം പ്രോ​ത്സാഹി​പ്പി​ക്കു​മെ​ന്ന് രാ​ധാ​മോ​ഹ​ൻ സിം​ഗ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് ആ​ശ​ങ്ക​യി​ല്ല. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച​താ​ണ്. ജി​ഇ​എ​സി (ജ​ന​റ്റി​ക് എ​ൻ​ജി​നിയ​റിം​ഗ് അ​പ്രൈ​സ​ൽ ക​മ്മി​റ്റി) എന്ന വി​ദ​ഗ്ധ സ​മി​തി​യും ക്ലി​യ​ർ ചെ​യ​തി​ട്ടു​ണ്ട്. ക​ർ​ഷ​ക​ർ​ക്കു മി​ക​ച്ച വി​ല ല​ഭ്യ​മാ​ക്കാ​നും കൃ​ഷി​ച്ചെ​ല​വു കു​റ​യ്ക്കാ​നും ഉ​ത്പാ​ദ​നം കൂ​ട്ടാ​നും ക​ഴി​യു​ന്ന ശാ​സ്ത്ര​ജ്ഞ​ർ അം​ഗീ​ക​രി​ച്ച ഏ​തു വി​ള​യും പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തു കൃ​ഷി​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ട​മ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
രാ​ജ്യ​ത്തെ ഭ​ക്ഷ്യ​ധാ​ന്യ ഉ​ത്പാ​ദ​നം വീ​ണ്ടും റി​ക്കാ​ർ​ഡ് നേ​ട്ടം കൈ​വ​രി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ന​ട​പ്പു വ​ർ​ഷ​ത്തി​ൽ 27.33 കോ​ടി ട​ണ്‍ ഉ​ത്പാ​ദ​നം ല​ഭി​ക്കു​മെ​ന്നാ​ണു ക​ണ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷ​മി​ത് 25.15 കോ​ടി ട​ണ്‍ ആ​യി​രു​ന്നു. 201314ലെ 26.5 ​കോ​ടി ട​ണ്‍ ഉത്പാദനമാണ് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ്.

അ​രി, ഗോ​ത​ന്പ്, പ​യ​ർ, പ​രി​പ്പു വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യാ​ണു ഭ​ക്ഷ്യ​ധാ​ന്യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ അ​ട​ക്കം നേ​ര​ത്തെ എ​ത്തു​ന്ന മ​ഴ​ക്കാ​ലം പ്ര​തീ​ക്ഷി​ച്ച​തു പോ​ലെ കി​ട്ടി​യാ​ൽ അ​ടു​ത്ത വ​ർ​ഷ​വും ബ​ംപർ ഉ​ത്പാ​ദ​നം കി​ട്ടു​മെ​ന്നു രാ​ധാ​മോ​ഹ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *