സ്വത്ത് തട്ടിപ്പ് കേസ്: ശൈലജ കീഴടങ്ങി

തളിപ്പറന്പ്: വ്യാജരേഖകളുണ്ടാക്കി തളിപ്പറന്പ് സ്വദേശിയായിരുന്ന പി. ബാലകൃഷ്ണന്‍റെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി ശൈലജ കീഴടങ്ങി. അഭിഭാഷകയായ ശൈലജയും ഭർത്താവ് കൃഷ്ണകുമാറും തളിപ്പറന്പ് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തളിയിരുന്നു.

ബാലകൃഷ്ണന്‍റെ മരണശേഷം തിരുവനന്തപുരം പേട്ടയിലെ വീടാണ് ശൈലജ വ്യാജരേഖകൾ ഉണ്ടാക്കി തട്ടിയെടുത്തത്. പിന്നീട് ഈ വീട് മറ്റൊരാൾക്കു വിൽക്കുകയും ചെയ്തു. ശൈലജയുടെ സഹോദരി ജാനകിയെ ബാലകൃഷ്ണൻ വിവാഹം കഴിച്ചതിന്‍റെ വ്യാജരേഖകൾ ഉണ്ടായക്കിയാണ് ശൈലജയും ഭർത്താവും സ്വത്തുക്കൾ തട്ടിയെടുത്തത്

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *