യുവനടി ആക്രമിക്കപ്പെട്ട സംഭവം: അന്വേഷണം വേഗത്തിലാക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട കേസിന്‍റെ അന്വേഷണം വേഗത്തിലാക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ്. അന്വേഷണ ചുമതലയുള്ള ഐജിയേയും മേൽനോട്ട ചുമതലയുള്ള എഡിജിപിയേയും വിളിച്ചുവരുത്തി ഡിജിപി അന്വേഷണ വിവരങ്ങൾ തിരക്കി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തെളിവുണ്ടെങ്കിൽ നടപടിയെടുക്കാനും അദ്ദേഹം നിർദേശം നൽകി.

അതേസമയം, കേസിൽ തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നും ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിക്കുന്നുവെന്നും കാണിച്ച് നടൻ ദിലീപ് നൽകിയ പരാതിയിൽ അന്വേഷണം വൈകുന്നതിലും ഡിജിപി അതൃപ്തി അറിയിച്ചു. രണ്ടു മാസം മുൻപ് നൽകിയ പരാതിയിൽ ഇതുവരെ അന്വേഷണം നടക്കാത്തതിലാണ് ഡിജിപി അതൃപ്തി പ്രകടമാക്കിയത്.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

 

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *