നടി ആക്രമിക്കപ്പെട്ട സംഭവം: ജിൻസണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി

 

ആലുവ: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി. ആലുവ ജൂഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി.

കേസിലെ മുഖ്യപ്രതിയായ സുനി ജിൻസണിനോട് നടത്തിയ വെളിപ്പെടുത്തലുകളാണ് കേസിൽ ഗൂഢാലോചനയുണ്ടെന്ന സംശയം ഉയർന്നത്. കേസന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ ഗൂഢാലോചനയ്ക്കുള്ള വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകളുടെ വസ്തുതകളാണ് പോലീസ് പരിശോധിക്കുന്നത്.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *