നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം സുഷമ സാഹു ഡി.ജിപിക്ക് നിര്‍ദ്ദേശം നല്‍കി. നടിക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്നസെന്റ് എംപി യുടെ സ്ത്രീവിരുദ്ധ പരാമര്‍ശം ലജ്ജാകരമാണ്. സ്ത്രീകളെ കുറിച്ച്‌ എന്തും പറയാമെന്ന നിലപാട് ശരിയല്ലെന്നും അവര്‍ പറഞ്ഞു.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ ചൂഷണം നേരിടുന്നുവെന്ന ആരോപണത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നും സുഷമ സാഹു പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ വനിതാ കമ്മീഷന്‍ അംഗമാണ് സാഹു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *