ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ൾ​സ​ർ സു​നി ദി​ലീ​പി​ന് കൈ​മാ​റി

 

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ൾ​സ​ർ സു​നി ദി​ലീ​പി​ന് കൈ​മാ​റി​യെ​ന്നു പോ​ലീ​സ്. ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്തു​കൊ​ണ്ട് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശ​മു​ള്ള​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​മു​ഖ വ്യ​ക്തി​ക​ളെ ചോ​ദ്യം ചെ​യ്യാ​ൻ അ​വ​ശേ​ഷി​ക്കു​ക​യാ​ണെ​ന്നും ദി​ലീ​പി​ന് ജാ​മ്യം ന​ൽ​കി​യാ​ൽ ഇ​ത് കേ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച​യാ​ണ് ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തു പ്ര​കാ​രം പ​ൾ​സ​ർ സു​നി ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പി​ന് കൈ​മാ​റി. ക്വ​ട്ടേ​ഷ​ൻ തു​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് സു​നി​യും കൂ​ട്ടാ​ളി​ക​ളും ദി​ലീ​പി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. കേ​സി​ലെ സു​പ്ര​ധാ​ന തെ​ളി​വാ​യ ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​തേ​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​സ​മ​യം ദി​ലീ​പി​ന് ജാ​മ്യം ന​ൽ​കി​യാ​ൽ അ​ത് കേ​സി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ദി​ലീ​പ് സി​നി​മാ ന​ട​നും സ്വാ​ധീ​ന​മു​ള്ള​യാ​ളു​മാ​യ​തി​നാ​ൽ ജാ​മ്യം ന​ൽ​കു​ന്ന​ത് കേ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി, ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ണ്‍ കൈ​മാ​റി​യെ​ന്നു പ​റ​ഞ്ഞി​ട്ടു​ള്ള, അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​തീ​ഷ് ചാ​ക്കോ​ടെ ഇ​തേ​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ദി​ലീ​പി​ന് ജാ​മ്യം ന​ൽ​കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ആ​ദ്യ ഭാ​ര്യ​യാ​യ മ​ഞ്ജു വാ​ര്യ​രു​മാ​യു​ള്ള കു​ടും​ബ​ബ​ന്ധം ത​ക​രാ​ൻ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​ക്ക​പ്പെ​ട്ട ന​ടി കാ​ര​ണ​മാ​യ​താ​ണ് ദി​ലീ​പി​നെ കു​റ്റ​കൃ​ത്യ​ത്തി​നു പ്രേ​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്നു​ണ്ട്

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *