മകൾ കാൻസർ വേദനയിൽ, ഭാ​ര്യ വാഹനാപകടത്തിൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ; ജോസഫ് തളരാതെ പോരാടുകയാണ്

ജോസഫിന്‍റെ സ്ഥാനത്തു മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഇപ്പോൾ വീണു പോവുമായിരുന്നു. എന്നാൽ, ഒന്നിനു പിറകെ മറ്റൊന്നായി എത്തിയ ആഘാതങ്ങൾക്കു മുന്നിലും തളരാതെ പോരാടുകയാണ് ഈ കുടുംബനാഥൻ. നല്ല മനസുള്ളവരുടെ ഒരു കൈത്താങ്ങ് ഒപ്പമുണ്ടെങ്കിൽ വീണ്ടും നല്ല ദിനങ്ങൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.

കോട്ടയം കോതനല്ലൂർ സ്വദേശി ജോസഫ് ജോർജും ഭാര്യ ഷേർളിയും രണ്ടു പെൺമക്കളുടങ്ങുന്ന സാധാരണ കുടുംബത്തിന്‍റെ ജീവിതം സന്തോഷകരമായി നീങ്ങുന്നതിനിടയിൽ മൂന്നു വർഷം മുന്പാണ് കുടുംബത്തിനു മീതെ തീമഴ പോലെ ആ വിവരം എത്തിയത്. മൂത്തമകൾ കാൻസർ പിടിയിലാണ്. ആ സത്യത്തോടു പൊരുത്തപ്പെടാൻ തന്നെ കുറെ ദിവസങ്ങളെടുത്തു. എല്ലുകളെ ബാധിക്കുന്ന കാൻസർ.. പിന്നെ, മകളുടെ ചികിത്സയ്ക്കായി ജോസഫും ഷേർളിയും നെട്ടോട്ടമോടി. 21-കാരിയായ മകൾ ഇപ്പോൾ തിരുവനന്തപുരം റീജണൽ കാൻസർ സെന്‍ററിലെ ചികിത്സയിലാണ്.

മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ജോസഫിന്‍റെ കഷ്ടപ്പാടുകൾക്കു താങ്ങും ആശ്വാസവുമായിരുന്നു ഭാര്യ ഷേർളി. എന്നാൽ, കഴിഞ്ഞ മേയ് 27ന് ഇരുട്ടടി പോലെ മറ്റൊരു ദുരന്തം ഈ കുടുംബത്തെ തേടിയെത്തി. നന്പ്യാകുളം ജംഗഷനിലൂടെ നടന്നുപോകുന്പോൾ അമിതവേഗത്തിലെത്തിയ ഒരു ബൈക്ക് ഷേർളിയെ ഇടിച്ചു തെറിപ്പിച്ചു. റോഡരികിലെ സ്ലാബിൽ തലയടിച്ചുവീണ ഷേർളിയെ ആദ്യം കോട്ടയം മെഡിക്കൽ കോളജിലേക്കും പിന്നീട് വൈക്കം ഇൻഡോ -അമേരിക്കൻ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും ബോധം വീണ്ടെടുക്കാനായിട്ടില്ല. എങ്കിലും ഒന്നു രണ്ടു പ്രാവശ്യം കണ്ണു തുറന്നിരുന്നു. അതിനാൽ പ്രതീക്ഷ കൈവിടാതെ ചികിത്സ തുടരുകയാണ്. വിദഗ്ധ ചികിത്സ തുടർന്നാൽ ഒരുപക്ഷേ, ഷേർളി സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. തീവ്രപരിചരണത്തിൽ കഴിയുന്ന ഷേർളിക്കു ദിനം പ്രതി ആയിരക്കണക്കിനു രൂപയാണു ചികിത്സയ്ക്കു വേണ്ടിവരുന്നത്.

തനിക്കും രോഗിയായ മകൾക്കും താങ്ങായിനിന്ന ഷേർളികൂടി വീണു പോയതോടെ എന്തു ചെയ്യണമെന്നറിയാതെ നിസഹായനായിരിക്കുകയാണ് ഈ കുടുംബനാഥൻ. ഷേർളിയുടെ ചികിത്സ ഒരു വശത്ത്, മകളുടെ തുടർചികിത്സ മറുവശത്ത്. ഇതിനിടയിൽ ഒാടിയെത്താൻ ഒരു പ്രൈവറ്റ് കന്പനിയിലെ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജോസഫ് വിഷമിക്കുകയാണ്. ഒപ്പം രണ്ടാമത്തെ മകളുടെ പഠന കാര്യങ്ങളും. നല്ല മനസുള്ളവരുടെ സഹായ ഹസ്തങ്ങളിലാണ് ഇനി പ്രതീക്ഷ.

സ​ഹാ​യം Deepika Charitable Turst ​ നു ​​South India Bank ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ർ 00370730 00003036 IFSC Code SIBL 0000037 ​​ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം ​cfo@deepika.com ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. റു​പ്പി അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നു മാ​ത്ര​മേ ട്ര​സ്റ്റി​ലേ​ക്ക് സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കാ​നാ​വൂ. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *