മൂവാറ്റുപുഴയിൽ അറ്റകുറ്റപ്പണിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

മുവാറ്റുപുഴ: ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. കോതമംഗലം കറുകടം സ്വദേശിയായ എൽദോസ് (35) ആണ് മരിച്ചത്. കച്ചേരിത്താഴത്ത് മുനിസിപ്പൽ ഓഫീസിനു മുന്നിലുള്ള പോസ്റ്റിൽ അറ്റകുറ്റപണികൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. മുവാറ്റുപുഴ സെക്ഷനിലെ ഉദ്യോഗസ്ഥനാണ് എൽദോസ്. ഫയർഫോഴ്സ് എത്തിയാണ് വൈദ്യുതി തൂണിൽ നിന്നും മൃതദേഹം താഴെയിറക്കിയത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *